കൊൽക്കത്ത∙ ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് രാജിവച്ചു. മൂന്നരവർഷം പദവി വഹിച്ച ശേഷമാണു രാജി. നിലവിൽ ഡൽഹിയിലുള്ള അദ്ദേഹം പെട്ടെന്ന് രാജി പ്രഖ്യാപിച്ചതിന്റെ കാരണം വ്യക്തമല്ല. ആർ.എൻ. രവിയെ ബംഗാളിലെ പുതിയ ഗവർണറായി നിയമിക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.
ഗവർണറുടെ അപ്രതീക്ഷിത രാജി തന്നെ ഞെട്ടിച്ചുവെന്ന് മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് കേന്ദ്ര സർക്കാർ ഗവർണർക്ക് മേൽ സമ്മർദ്ദം ചെലുത്തിയിട്ടുണ്ടാകാമെന്ന് മമത എക്സിൽ കുറിച്ചു. പുതിയ ഗവർണറുടെ നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെ വിവരമറിയിച്ചെങ്കിലും സംസ്ഥാന സർക്കാരുമായി ഇക്കാര്യത്തിൽ യാതൊരുവിധ മുൻകൂർ കൂടിയാലോചനകളും നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
West Bengal Governor CV Ananda Bose resigned



