ഒട്ടാവ നിവാസികൾക്ക് കടുത്ത ചൂടിൽ നിന്ന് ആശ്വാസം ലഭിക്കാൻ ഒരു ദിവസം കൂടി കാത്തിരിക്കേണ്ടി വരും. നാലാം ദിവസവും ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുകയാണ്. ഇന്നത്തെ ഹ്യുമിഡിക്സ് 35 ആയി അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. “ചൂടും ഈർപ്പവും നിറഞ്ഞ കാലാവസ്ഥ ഏതാനും ദിവസങ്ങളായി തുടരുകയാണ്. ബുധനാഴ്ച പകൽ താപനില കുറയുകയും ഉഷ്ണതരംഗത്തിന് ശമനം ലഭിക്കുകയും ചെയ്യും,” എൻവയോൺമെന്റ് കാനഡ അവരുടെ വെബ്സൈറ്റിൽ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
കഴിഞ്ഞ ആറ് ദിവസമായി സാധാരണയേക്കാൾ ഉയർന്ന താപനിലയാണ് ഒട്ടാവയിൽ അനുഭവപ്പെടുന്നത്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് താപനില 33.9°C ആയി ഉയർന്നിരുന്നു, ഇത് കഴിഞ്ഞ ആറ് ദിവസത്തെ ഏറ്റവും ഉയർന്ന താപനിലയാണ്. ചൊവ്വാഴ്ച രാവിലെ പ്രധാനമായും തെളിഞ്ഞ കാലാവസ്ഥയായിരിക്കും. ഉച്ചതിരിഞ്ഞ് ഭാഗികമായി സൂര്യപ്രകാശവും മേഘാവൃതവുമായിരിക്കും. ഉയർന്ന താപനില 30°C ആയിരിക്കും. രാത്രി ഭാഗികമായി മേഘാവൃതമായിരിക്കും, കുറഞ്ഞ താപനില 18°സി ആയിരിക്കും.
ബുധനാഴ്ച ഭാഗികമായി സൂര്യപ്രകാശവും മേഘാവൃതവും 40 ശതമാനം മഴയ്ക്ക് സാധ്യതയുമുണ്ട്. ഉയർന്ന താപനില 28°C ആയിരിക്കും. വ്യാഴാഴ്ച തെളിഞ്ഞ കാലാവസ്ഥയായിരിക്കും, ഉയർന്ന താപനില 25°C. വെള്ളിയാഴ്ചയും തെളിഞ്ഞ കാലാവസ്ഥയും ഉയർന്ന താപനില 25°C ഉം ആയിരിക്കും. ശനിയാഴ്ച ഭാഗികമായി സൂര്യപ്രകാശവും മേഘാവൃതവുമായിരിക്കും, ഉയർന്ന താപനില 27°C. ഈ സമയത്തെ സാധാരണ താപനില ഉയർന്നത് 26°C ഉം കുറഞ്ഞത് 16°C ഉം ആണ്.



