നോവ സ്കോഷ്യയിലും ന്യൂ ബ്രൺസ്‌വിക്കിലുമുള്ള ചില പ്രദേശങ്ങൾ കഴിഞ്ഞ 50 വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ വരൾച്ചാ ഭീഷണിയിലാണ്. രാജ്യത്തെ ഏറ്റവും തീവ്ര വരൾച്ചാ വിഭാഗമായ ‘അപൂർവ്വ വരൾച്ച’ (Exceptional Drought) പട്ടികയിൽ ഈ മേഖലകളെ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടയിൽ നോവ സ്കോഷ്യയിൽ ഇത്രയും കഠിനമായ വരൾച്ച ഉണ്ടാകുന്നത് ഇതാദ്യമാണ്.അക്കാടിയാ……
ജലക്ഷാമം അതിരൂക്ഷമായതോടെ കിണറുകൾ വറ്റിവരണ്ട്, ജനങ്ങൾ കടുത്ത ആശങ്കയിലാണ്. വെള്ളത്തിനായി കുപ്പിവെള്ളത്തെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയാണ് പലർക്കും.ഉണങ്ങിയ വിളകളും, ജലസംരക്ഷണം നിർബന്ധമാക്കിയ മുനിസിപ്പാലിറ്റികളും, വറ്റിവരണ്ട കിണറുകളും ഈ പ്രദേശങ്ങളിലെ സാധാരണ ജീവിതത്തെ താറുമാറാക്കിയിട്ടുണ്ട്. കനേഡിയൻ ഡ്രോട്ട് മോണിറ്ററിൻ്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ 30 വരെയുള്ള വിവരമനുസരിച്ച് തെക്ക്-പടിഞ്ഞാറൻ നോവ സ്കോഷ്യയിലും തെക്ക്-കിഴക്കൻ ന്യൂ ബ്രൺസ്‌വിക്കിലുമാണ് വരൾച്ച അതിരൂക്ഷമായിരിക്കുന്നത്. ഈ പ്രതിസന്ധിക്ക് ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.
സമാനമായ അവസ്ഥ ഇതിനുമുമ്പ് നോവ നോവ സ്കോഷ്യയിൽ 1960-കളിലാണ് രേഖപ്പെടുത്തിയതെന്ന് അഗ്രികൾച്ചർ ആൻഡ് അഗ്രി-ഫുഡ് കാനഡയിലെ വിദഗ്ധനായ ട്രെവർ ഹാഡ്‌വെൻ അഭിപ്രായപ്പെട്ടു. സാധാരണ ലഭിക്കേണ്ട മഴയുടെ 40 ശതമാനം പോലും നോവ സ്കോട്ടിയയിൽ ലഭിച്ചില്ല. അംഹേർസ്റ്റ്, ഗ്രീൻവുഡ്, ട്രൂറോ തുടങ്ങിയ നഗരങ്ങളിൽ റെക്കോർഡ് ചെയ്യപ്പെട്ടതിൽ വെച്ച് ഏറ്റവും വരണ്ട മൂന്ന് മാസങ്ങളാണ് ഈ കാലയളവിൽ അനുഭവപ്പെട്ടത്.
വരൾച്ച കാർഷിക മേഖലയ്ക്കും ജലവിതരണ സംവിധാനങ്ങൾക്കും വലിയ നാശനഷ്ടമാണുണ്ടാക്കിയത്. അറ്റ്‌ലാൻ്റിക് മേഖലയിലെ മുഴുവൻ കാർഷിക ഭൂപ്രദേശങ്ങളും അസാധാരണമാംവിധം വരണ്ടതായോ, അതിലും മോശമായ നിലയിലോ ആണ്. ആപ്പിൾ, ചോളം, ബീൻസ്, കാരറ്റ്, ബ്ലൂബെറി, മത്തങ്ങ, ഉരുളക്കിഴങ്ങ് തുടങ്ങിയ വിളകളുടെ വിളവ് ഗണ്യമായി കുറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. “ഇത്രയും വലിയ വരൾച്ചയുടെ പ്രത്യാഘാതങ്ങൾ ദീർഘകാലത്തേക്കുണ്ടാകാം. ചെടികളുടെ വേരുകൾക്ക് വളരാൻ കഴിയാത്തത്ര സമ്മർദ്ദത്തിലാണ് ഇപ്പോൾ,” ട്രെവർ ഹാഡ്‌വെൻ കൂട്ടിച്ചേർത്തു. വേരുകൾക്ക് പുനരുജ്ജീവിപ്പിക്കാൻ തണുപ്പുകാലത്തിന് മുമ്പ് നിലത്ത് ഈർപ്പം ആവശ്യമുണ്ട്.
മനുഷ്യൻ്റെ ഭക്ഷണ ലഭ്യതയെ മാത്രമല്ല, കന്നുകാലികളുടെ ഭക്ഷണത്തെയും വരൾച്ച ഗുരുതരമായി ബാധിച്ചിട്ടുണ്ട്. പുൽമേടുകൾ ഉണങ്ങിയതോടെ പല കർഷകർക്കും കന്നുകാലികൾക്ക് ആവശ്യമായ ഭക്ഷണം നൽകാൻ കഴിയുന്നില്ലെന്ന് നോവ നോവ സ്കോഷ്യ ഫെഡറേഷൻ ഓഫ് അഗ്രികൾച്ചർ പ്രസിഡൻ്റ് അലീസിയ കിംഗ് പറഞ്ഞു. “ഞങ്ങൾ വ്യക്തിപരമായി ജൂലൈ മുതൽ കന്നുകാലികൾക്ക് തീറ്റ നൽകുന്നുണ്ട്. അത് യഥാർത്ഥത്തിൽ ശൈത്യകാലത്തേക്ക് സംഭരിക്കേണ്ട തീറ്റയാണ്,” അലീസിയ വ്യക്തമാക്കി.
“ഭയപ്പെടുന്നത് ഈ സാഹചര്യത്തിൽ സഹായകരമാകുമെന്ന് ഞാൻ കരുതുന്നില്ല. എന്നാൽ സജീവമായി പ്രതികരിക്കുന്നതും ഇത്തരം സാഹചര്യങ്ങൾ എങ്ങനെ നേരിടാമെന്ന് ചിന്തിക്കുന്നതും നല്ലതാണ്,” എന്ന് പ്രൊഫസർ സ്പൂണർ അഭിപ്രായപ്പെട്ടു. കിണറുകൾ കുഴിക്കുന്നതിന് മുമ്പ് ഭൂഗർഭ ജലത്തിൻ്റെ ലഭ്യതയെക്കുറിച്ച് ഗവേഷണം നടത്തണമെന്നും അദ്ദേഹം വീട്ടുടമകളെ ഉപദേശിച്ചു. വരാനിരിക്കുന്ന മാസങ്ങളിൽ കനത്ത മഴ ലഭിച്ചാൽ മാത്രമേ ജലസ്രോതസ്സുകൾക്ക് പൂർണമായി വീണ്ടെടുക്കാൻ സാധിക്കൂ.



