ഒട്ടാവ: രാജ്യത്ത് വൈദ്യുതി ആവശ്യകത ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ നിലവിലെ വൈദ്യുതി ഗ്രിഡുകൾ വലിയ വെല്ലുവിളി നേരിടുന്നതായി നോർത്ത് അമേരിക്കൻ ഇലക്ട്രിക് റിലയബിലിറ്റി കോർപ്പറേഷൻ (NERC). അതിശൈത്യമോ അത്യുഷ്ണമോ പോലുള്ള കടുത്ത കാലാവസ്ഥാ സാഹചര്യങ്ങളെ പ്രതിരോധിക്കാൻ നിലവിലെ സംവിധാനങ്ങൾക്ക് പരിമിതികളുണ്ടെന്ന് ഏജൻസി പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു.
വടക്കേ അമേരിക്കയിലുടനീളം വരും വർഷങ്ങളിൽ വൈദ്യുതി മുടങ്ങിയേക്കാവുന്ന ‘ഉയർന്ന അപകടസാധ്യതയുള്ള’ മേഖലകളെക്കുറിച്ച് റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.
ക്യുബെക്ക്, സസ്‌കാച്ചെവാൻ, മനിറ്റോബ തുടങ്ങിയ പ്രവിശ്യകളാണ് നിലവിൽ പ്രതിസന്ധി നേരിടാൻ സാധ്യതയുള്ള പ്രധാന മേഖലകൾ. അതിവേഗത്തിലുള്ള വ്യവസായവൽക്കരണവും ജനസംഖ്യാ വർധനവുമാണ് വൈദ്യുതി ഉപയോഗം ഉയരാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. സാധാരണ നിലയിൽ ഈ പ്രവിശ്യകൾക്ക് വൈദ്യുതി ആവശ്യകത കൈകാര്യം ചെയ്യാൻ കഴിയുമെങ്കിലും, കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകുന്ന അപ്രതീക്ഷിത സാഹചര്യങ്ങളിൽ ഗ്രിഡുകൾ പരാജയപ്പെടാൻ സാധ്യതയുണ്ടെന്ന് എൻ.ഇ.ആർ.സി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജിം റോബ് അറിയിച്ചു.
കഴിഞ്ഞ വർഷങ്ങളിൽ അതിശൈത്യത്തെ തുടർന്ന് വിവിധയിടങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടത് ഇതിന്റെ സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്ത പത്ത് വർഷത്തിനുള്ളിൽ വൈദ്യുതി ആവശ്യകതയിൽ വൻ വർധനവുണ്ടാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് പരിഹരിക്കുന്നതിനായി പുതിയ ഉൽപാദന ശേഷി വികസിപ്പിക്കാനും ഗ്രിഡ് നിലവാരം ഉയർത്താനുമുള്ള ശ്രമങ്ങൾ വിവിധ പ്രവിശ്യകൾ ആരംഭിച്ചിട്ടുണ്ട്. ക്യുബെക്ക് പോലുള്ള മേഖലകൾ വൻതോതിലുള്ള നിക്ഷേപ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, വർധിച്ചുവരുന്ന ഉപയോഗത്തിനനുസരിച്ച് സപ്ലൈ ചെയിൻ നിയന്ത്രണങ്ങളും ഇന്ധന ലഭ്യതയും ഉറപ്പുവരുത്തുന്നത് വരും വർഷങ്ങളിൽ വലിയ വെല്ലുവിളിയായി തുടരും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Canada is going dark? Warning that the electricity grids are in a serious crisis



