പോലീസ് പട്രോളിംഗിനിടെ കിച്ചനറിലെ വിക്ടോറിയ പാർക്കിൽ നിന്നും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സ്ത്രീ പിടിയിൽ. വാട്ടർലൂ റീജിയണൽ പോലീസാണ് 40 വയസ്സുള്ള സ്ത്രീയെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. ബൈക്ക് പട്രോളിംഗിനിടെയാണ് പോലീസ് ഉദ്യോഗസ്ഥർ വിക്ടോറിയ പാർക്കിൽ നിന്നും പ്രതിയെ പിടികൂടിയത്.
മാർച്ച് 20-ന് കിച്ചനറിൽ നടന്ന ഒരു ആക്രമണ സംഭവത്തിലും ഇവർ പ്രതിയാണ്. ആയുധം ഉപയോഗിച്ചുള്ള ആക്രമണം, നിർബന്ധിത തടങ്കലിൽ വയ്ക്കൽ, ശാരീരികമായി ഉപദ്രവിക്കൽ തുടങ്ങി നിരവധി കുറ്റങ്ങളാണ് നിലവിൽ ഇവരുടെ മേൽ ചുമത്തിയിയിരിക്കുന്നത്.
മോഷ്ടിച്ച വാഹനത്തിൽ പോലീസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച മറ്റൊരു കേസ് കൂടി നിലവിൽ ഇവരുടെ മേൽ ആരേപിക്കപ്പെട്ടിട്ടുണ്ട്. ഇവർക്കെതിരെ മനുഷ്യക്കടത്ത്, സമ്മതമില്ലാതെ വാഹനമെടുക്കൽ, ഉദ്യോഗസ്ഥരെ വെട്ടിച്ച് കടന്നുകളയൽ, നിരോധിത സമയത്തുള്ള വാഹനമോടിക്കൽ, അനധികൃതമായി അധിക സ്വത്തുസമ്പത്ത് കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങളും ഉണ്ട്.
അറസ്റ്റ് ചെയ്യുന്ന സമയത്ത്, ഫെന്റനൈൽ, മെത്താംഫെറ്റാമൈൻ, കൊക്കെയ്ൻ, എന്നിവ അടങ്ങിയ ഏകദേശം 12,300 ഡോളർ വിലവരുന്ന ലഹരിവസ്തുക്കളും ഇവരുടെ പക്കലിൽ നിന്ന് പിടികൂടിയിരുന്നു. ഇതനുസരിച്ച്, ലഹരിവസ്തുക്കൾ കൈവശം വയ്ക്കൽ, കടത്തൽ, മോഷണ ഉപകരണങ്ങൾ കൈവശം വയ്ക്കൽ എന്നീ മൂന്ന് പുതിയ കുറ്റങ്ങളും ഈ സ്ത്രീയ്ക്കെതിരെ ചുമത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.



