അമേരിക്ക, കാനഡ, യുകെ തുടങ്ങിയ രാജ്യങ്ങളിലേക്ക് മികച്ച ഭാവിക്കായി പോകാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നിരവധിയാണ്. എന്നാൽ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെഹണിമൂൺ കാലഘട്ടംഅവസാനിച്ചിരിക്കുകയാണെന്ന് പറയുകയാണ് രാജേഷ് സാഹ്നി. ഗുരുഗ്രാം ആസ്ഥാനമായുള്ള സംരംഭകനും ജിഎസ്എഫ് ആക്സിലറേറ്ററിന്റെ സ്ഥാപകനും സിഇഒയുമാണ് രാജേഷ് സാഹ്നി. ‘അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് യുഎസ്എ, കാനഡ, യുകെ എന്നിവിടങ്ങളിൽ ജോലികളില്ല. ഹണിമൂൺ കാലഘട്ടംകഴിഞ്ഞു, ലക്ഷങ്ങൾ മുടക്കി വിലയേറിയ വിദ്യാഭ്യാസം നേടുന്നതിന് മുമ്പ് മാതാപിതാക്കൾ രണ്ടുതവണ ചിന്തിക്കണം,’ സാഹ്നി തന്റെ എക്സ് പോസ്റ്റിൽ കുറിച്ചു.യുഎസിൽ മാസ്റ്റേഴ്സ് ചെയ്യ്ത് 200,000 ഡോളർ ശമ്പളമുള്ള ഒരു ടെക് ജോലി നേടുക എന്നത് എഞ്ചിനിയറിങ്, പ്രത്യേകിച്ച് ഐഐടി വിദ്യാർത്ഥികളുടെ എളുപ്പവഴിയായിരുന്നു. എന്നാൽ ഈ വഴി ഇപ്പോൾ പ്രവർത്തിക്കില്ല- സാഹ്നി പോസ്റ്റിൽ പറയുന്നു.സാഹ്നിയുടെ പോസ്റ്റ് വളരെ പെട്ടെന്ന് തന്ന് ശ്രദ്ധ നേടി. സമ്മിശ്ര അഭിപ്രായമാണ് പോസ്റ്റ് നേടിയത്.ഒരു വിഭാഗം ശ്രീ സാഹ്നി പറഞ്ഞത് ശരിയാണെന്ന് വാദിച്ചപ്പോൾ, മറ്റുള്ളവർ കഴിവുള്ളവർക്ക് ധാരാളം അവസരങ്ങൾ ഇപ്പോഴുമുണ്ടെന്ന് അഭിപ്രായപ്പെട്ടു.



