കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി തിരഞ്ഞെടുപ്പില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ബി. രാകേഷിനും ജയം. സെക്രട്ടറിയായി ലിസ്റ്റിനും പ്രസിഡന്റായി രാകേഷും തിരഞ്ഞെടുക്കപ്പെട്ടു. വിനയന്‍, കല്ലിയൂര്‍ ശശി എന്നിവരെ പരാജയപ്പെടുത്തിയാണ് ലിസ്റ്റിന്റെ വിജയം. സജി നന്ത്യാട്ടിനെയാണ് രാകേഷ് പരാജയപ്പെടുത്തിയത്.
മഹാസുബൈര്‍ ട്രഷററായി തിരഞ്ഞെടുക്കപ്പെട്ടു. സോഫിയ പോളും സന്ദീപ് സേനനും വൈസ് പ്രസിഡന്റുമാരായും ആല്‍വിന്‍ ആന്റണിയും എം.എം. ഹംസയും ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടു. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച സാന്ദ്ര തോമസ് പരാജയപ്പെട്ടു. നിര്‍മാതാവ് സാന്ദ്ര തോമസ് മത്സര രംഗത്തേക്ക് വന്നതോടെ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പ് വലിയ രീതിയിൽ ചര്‍ച്ചയായിരുന്നു.
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു സാന്ദ്ര മത്സരിച്ചത്. പ്രസിഡന്‍റ്, ട്രഷറര്‍ സ്ഥാനങ്ങളിലേക്ക് മത്സരിക്കാൻ തീരുമാനിച്ചെങ്കിലും സാന്ദ്രയുടെ പത്രിക ഭാരവാഹികള്‍ തള്ളുകയായിരുന്നു. ഇതിനെതിരെ സാന്ദ്ര കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി എറണാകുളം സബ് കോടതി തള്ളിയിരുന്നു. അതേസമയം,പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുതിയ വഴിത്താരകളിലേക്ക് കടക്കുമ്പോൾ, ലിസ്റ്റിൻ സ്റ്റീഫന്റെയും ബി. രാകേഷിന്റെയും നേതൃത്വം സിനിമാ നിർമ്മാണ മേഖലയ്ക്ക് പുത്തനുണർവ് നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Vinayan and Sandra Thomas suffer shocking defeat in Producers Association elections; Listin Stephen takes power



