തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യുഡിഎഫ്) പരാജയപ്പെട്ടാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യുഡിഎഫിന് തിളക്കമാർന്ന വിജയം നേടാനായില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ പരാജയം എന്നത് വെറും സാങ്കൽപ്പികം മാത്രമാണെന്നും മുന്നണിയെ വിജയത്തിലേക്ക് എത്തിക്കാൻ ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. വിജയിച്ചാൽ അതിന്റെ ക്രെഡിറ്റ് മുന്നണിയിലെ എല്ലാവർക്കുമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വെറും 25 ശതമാനം മാത്രമാണ് രാഷ്ട്രീയം ചർച്ച ചെയ്തതെന്നും ബാക്കി 75 ശതമാനവും ഭാവി കേരളത്തെക്കുറിച്ചുള്ള വികസന കാഴ്ചപ്പാടുകളാണ് യുഡിഎഫ് മുന്നോട്ടുവെച്ചതെന്നും സതീശൻ അവകാശപ്പെട്ടു. സർക്കാരിന്റെ പരാജയങ്ങളും ആരോഗ്യരംഗത്തെ കെടുകാര്യസ്ഥതയും പ്രതിപക്ഷം കൃത്യമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വെറും ഡീൽ ആരോപണങ്ങൾ മാത്രമല്ല, വികസന പ്രശ്നങ്ങളും ഗൗരവമായി ചർച്ച ചെയ്യപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും അദ്ദേഹം രൂക്ഷമായി പ്രതികരിച്ചു. ഖജനാവിൽ പൂച്ച പെറ്റുകിടക്കുന്നു എന്ന് താൻ പറഞ്ഞത് നിലവിലെ പരിതാപകരമായ അവസ്ഥയെ സൂചിപ്പിക്കാനാണ്. ഖജനാവിലെ ചോർച്ചയടയ്ക്കാനും സാമ്പത്തികരംഗത്തെ ഉത്തേജിപ്പിക്കാനും യുഡിഎഫിന് വ്യക്തമായ പദ്ധതികളുണ്ട്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ മുൻകൂട്ടി പ്രഖ്യാപിക്കുന്ന രീതിയല്ല യുഡിഎഫിന്റേതെന്നും കൂട്ടായ നേതൃത്വത്തിലൂടെ (Collective Leadership) കർണാടകയിലും തെലങ്കാനയിലും നേടിയതുപോലുള്ള വിജയം കേരളത്തിലും ആവർത്തിക്കുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
VD Satheesan says he will take responsibility if the UDF loses the assembly elections



