ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുമേൽ ഏർപ്പെടുത്തിയിരുന്ന 25 ശതമാനം പിഴത്തീരുവ പിൻവലിച്ചുകൊണ്ട് അമേരിക്കൻ കസ്റ്റംസ് ആന്റ് ബോർഡർ പ്രൊട്ടക്ഷൻ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. ഫെബ്രുവരി ഏഴ് മുതലോ അതിനുശേഷമോ അമേരിക്കയിലേക്ക് എത്തുന്ന ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നാണ് ട്രംപ് ഭരണകൂടം ഇന്ത്യയ്ക്ക് മേൽ ഈ അധിക നികുതി ചുമത്തിയിരുന്നത്. എന്നാൽ കഴിഞ്ഞ വെള്ളിയാഴ്ച ഈ പിഴത്തീരുവ ഒഴിവാക്കിക്കൊണ്ടുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പിട്ടതോടെ ഇന്ത്യയ്ക്കുമേലുള്ള മൊത്തം തീരുവ 18 ശതമാനമായി കുറഞ്ഞു.
റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ കർശന നിലപാട് സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് നേരത്തെ അമേരിക്ക അധിക നികുതി ഏർപ്പെടുത്തിയത്. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ നടത്തിയ നിർണ്ണായകമായ ചർച്ചകൾക്കൊടുവിലാണ് നികുതി കുറയ്ക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായത്. അതേസമയം, ഇന്ത്യ വീണ്ടും റഷ്യയിൽ നിന്ന് വൻതോതിൽ എണ്ണ വാങ്ങാൻ മുതിർന്നാൽ ഇപ്പോൾ പിൻവലിച്ച നികുതികൾ പുനഃസ്ഥാപിക്കുമെന്ന കർശന മുന്നറിയിപ്പും അമേരിക്കൻ ഭരണകൂടം വിജ്ഞാപനത്തിലൂടെ നൽകിയിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
US removes 25 percent tariff on Indian products; issues notification


