വാഷിങ്ടൺ: ഇറാനെതിരെ കർശനമായ നാവിക ഉപരോധം പ്രഖ്യാപിച്ചുകൊണ്ട് യുഎസ് സെൻട്രൽ കമാൻഡ് ഉത്തരവിറക്കി. ഏപ്രിൽ 13 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ ഈ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും. ഇറാനിലെ തുറമുഖങ്ങളിലേക്ക് പോകുന്നതും അവിടെനിന്ന് വരുന്നതുമായ എല്ലാ കപ്പലുകൾക്കും ഈ ഉപരോധം ബാധകമാണ്. ഒരു രാജ്യത്തിനും ഇതിൽ പ്രത്യേക ഇളവുകൾ നൽകില്ലെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ഹോർമുസ് കടലിടുക്ക് വഴി മറ്റ് രാജ്യങ്ങളിലെ തുറമുഖങ്ങളിലേക്ക് പോകുന്ന കപ്പലുകളെ തടയില്ല. ഒമാൻ ഉൾക്കടലിലൂടെയും ഹോർമുസ് കടലിടുക്കിലൂടെയും കടന്നുപോകുന്ന നാവികർ റേഡിയോ ചാനൽ 16 വഴി അമേരിക്കൻ നാവികസേനയുമായി ബന്ധപ്പെടണമെന്നും നിർദ്ദേശങ്ങൾ പാലിക്കണമെന്നും സെൻട്രൽ കമാൻഡ് അറിയിച്ചു. ചൈന ഇറാനിലേക്ക് ആയുധങ്ങൾ കൈമാറുന്നു എന്ന റിപ്പോർട്ടുകൾക്കിടയിൽ ട്രംപ് ഭരണകൂടം സ്വീകരിച്ച ഈ നിലപാട് പശ്ചിമേഷ്യയിൽ വലിയ രാഷ്ട്രീയ ചലനങ്ങൾക്ക് കാരണമായേക്കാം. ചൈനീസ് ഉൽപ്പന്നങ്ങൾക്ക് മേൽ 50 ശതമാനം അധിക തീരുവ ചുമത്തുമെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് അമേരിക്കയുടെ ഈ നീക്കം.
US Imposes Sanctions on Iran Shipping
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



