അരിസോണ; അമേരിക്കയിൽ ഒരു റെസ്റ്റോറന്റിൽ നടന്ന ഞെട്ടിക്കുന്ന സംഭവത്തിൽ ആശയക്കുഴപ്പത്തിലാണ് അധികൃതർ. ഒരു കമിതാക്കൾ റെസ്റ്റോറന്റിൽ അതിക്രമിച്ച് കയറി, അവിടെ വെച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും, തുടർന്ന് സ്ഥാപനം കൊള്ളയടിക്കുകയും ചെയ്തു. ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്ത ഈ അപൂർവ്വ സംഭവത്തിൻ്റെ ദൃശ്യങ്ങളെല്ലാം സുരക്ഷാ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
അരിസോണയിലെ സ്കോട്ട്സ്ഡേലിലുള്ള പ്രശസ്തമായ റെസ്റ്റോറന്റായ മോൺ ഷെറിയിൽ കഴിഞ്ഞ ദിവസം പുലർച്ചെ 3:50 ഓടെയാണ് വിചിത്രമായ ഈ സംഭവം അരങ്ങേറിയത്. സ്കോട്ട്സ്ഡേൽ പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. റിപ്പോർട്ടുകൾ പ്രകാരം, റെസ്റ്റോറൻ്റിൻ്റെ പൂക്കളുള്ള മനോഹരമായ ഫോട്ടോ മതിലിന് മുന്നിൽ വെച്ച് ഒരു പുരുഷനും സ്ത്രീയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൻ്റെ ദൃശ്യങ്ങൾ സിസിടിവിയിൽ വ്യക്തമാണ്. ഇതിന് ശേഷം, ഉടൻ തന്നെ ഇരുവരും മോഷണം നടത്താനായി അകത്തേക്ക് കയറി.
അടുത്തിഴപഴകിയതിന് പിന്നാലെ ഈ ജോഡി റെസ്റ്റോറൻ്റിൽ നിന്ന് ഏകദേശം $450 (നാന്നൂറ്റിയമ്പത് ഡോളർ) പണവും ഒരു ജീവനക്കാരൻ്റെ ഐഫോൺ 5-ഉം ഒരു കുപ്പി മദ്യവും മോഷ്ടിച്ചു. മോഷണത്തിന് പുറമേ, റെസ്റ്റോറൻ്റിൻ്റെ രണ്ട് വാതിലുകളും അവർ കേടുവരുത്തി. കൂടാതെ, പണം സൂക്ഷിക്കുന്ന ക്യാഷ് രജിസ്റ്റർ ബലമായി തുറന്ന് പണം കവർന്ന ശേഷമാണ് ഇരുവരും സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞത്. ‘ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ എടുക്കാൻ പറ്റിയ’ പൂക്കളാൽ അലങ്കരിച്ച അന്തരീക്ഷമുള്ള ഈ റെസ്റ്റോറൻ്റ് ഡേറ്റിങ്ങിനും മറ്റും പ്രശസ്തമാണ്.
“ഇതൊരു അവിശ്വസനീയവും, വിചിത്രവുമായ കാര്യമാണെന്ന് സംഭവത്തോട് പ്രതികരിച്ച റെസ്റ്റോറൻ്റ് ഉടമ ലെക്സി കാലിസ്കാൻ പറഞ്ഞു. “അന്തരീക്ഷം ആസ്വദിച്ച് ആ നിമിഷത്തിൽ അവർ കുടുങ്ങിപ്പോയതാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മോഷ്ടാക്കൾ ഹ്രസ്വമായി മുഖംമൂടികൾ നീക്കം ചെയ്തതിനാൽ പ്രതികളുടെ മുഖം ദൃശ്യങ്ങളിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
റെസ്റ്റോറൻ്റ് അധികൃതർ പ്രതികളെ തിരിച്ചറിയാൻ പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ച് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഈ അസാധാരണമായ കവർച്ചാ കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും സ്കോട്ട്സ്ഡേൽ പോലീസ് ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു.
us-couple-has-sex-before-robbing-arizona-restaurant-cctv-footage
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



