ഒട്ടാവ : ജനറൽ ഡൈനാമിക്സിന്റെ ഗൾഫ്‌സ്ട്രീം ജി500, ജി600 ബിസിനസ് വിമാനങ്ങൾക്ക് ട്രാൻസ്പോർട്ട് കാനഡ സർട്ടിഫിക്കേഷൻ നൽകി. ഫെബ്രുവരി 15-നാണ് ഈ വിമാനങ്ങൾക്ക് അംഗീകാരം നൽകിയതെന്ന് സർക്കാർ രേഖകൾ വ്യക്തമാക്കുന്നു. കാനഡയിൽ നിർമ്മിച്ച വിമാനങ്ങളുടെ അംഗീകാരം റദ്ദാക്കുമെന്ന് കഴിഞ്ഞ മാസം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗൾഫ്‌സ്ട്രീം വിമാനങ്ങൾക്ക് കാനഡ പ്രവർത്തനാനുമതി നൽകിയത്.
മറ്റ് വിമാനങ്ങളുടെ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനുമായി ചർച്ചകൾ തുടരുകയാണെന്ന് ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഗൾഫ്‌സ്ട്രീം ജി700, ജി800 മോഡലുകൾക്ക് കാനഡ ഇതുവരെ അംഗീകാരം നൽകിയിട്ടില്ല. ഈ വിമാനങ്ങളിലെ ഡീ-ഐസിങ് (de-icing) സംവിധാനങ്ങളുമായി ബന്ധപ്പെട്ട ആശങ്കകളാണ് അംഗീകാരം വൈകാൻ കാരണമായി വിലയിരുത്തുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
US-Canada air war eases; Transport Canada gives green light to Gulfstream flights following American pressure!



