തണ്ടർ ബേ : തണ്ടർ ബേ നഗരത്തിലെ ഭവനരഹിതർക്ക് സഹായമെത്തിക്കുന്നതിനായി താത്കാലിക അഭയകേന്ദ്ര ഗ്രാമത്തിന് പുതിയ സ്ഥലം തണ്ടർ ബേ സിറ്റി കൗൺസിൽ അംഗീകരിച്ചു. ആദ്യം നിർദേശിച്ച ഫോർട്ട് വില്യം റോഡിനു പകരം കമ്പർലാൻഡ് സ്ട്രീറ്റ് നോർത്തിലെ സ്ഥലമാണ് കൗൺസിലർമാർ ഭേദഗതിയിലൂടെ തിരഞ്ഞെടുത്തത്.
ഈ സ്ഥലം സാൽവേഷൻ ആർമിയുടെ ജേർണി ടു ലൈഫ് സെന്ററിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്.ഈ മാറ്റം അറ്റ്-ലാർജ് കൗൺസിലർ ഷെൽബി ചാങ് സ്ഥിരീകരിച്ചു. കമ്പർലാൻഡ് സ്ഥലം മുമ്പും പരിഗണിച്ചിരുന്നെങ്കിലും തിങ്കളാഴ്ച രാത്രി നടന്ന കൗൺസിൽ യോഗത്തിൽ മാത്രമാണ് അത് വിശദമായി ചർച്ച ചെയ്തതെന്ന് അവർ വ്യക്തമാക്കി.
“ഭവനരഹിതരായ നമ്മുടെ സമൂഹത്തിലെ അംഗങ്ങൾക്ക് അടിയന്തിര സഹായമൊരുക്കുക എന്നതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം. കമ്പർലാൻഡ് സ്ട്രീറ്റിലെ സ്ഥലം ഇതിന് ഏറ്റവും അനുയോജ്യമാണെന്ന് ഞങ്ങൾ വിലയിരുത്തുന്നു,” എന്ന് കൗൺസിലർ ചാങ് പറഞ്ഞു. പദ്ധതി വികസിക്കുന്നതനുസരിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു.



