ഒന്റാരിയോ: ലൈസൻസില്ലാതെ ഇമിഗ്രേഷൻ കൺസൾട്ടന്റായി പ്രവർത്തിച്ച ഒരാൾക്ക് ഒന്റാരിയോ സർക്കാർ 66,000 കനേഡിയൻ ഡോളർ (ഏകദേശം 40 ലക്ഷം ഇന്ത്യൻ രൂപ) പിഴ ചുമത്തി. ഒന്റാറിയോ ഇമിഗ്രന്റ് നോമിനി പ്രോഗ്രാം (OINP) ആണ് അനധികൃത കൺസൾട്ടന്റായ ജസ്കരൺ ജിത് സിംഗിന് (Jaskaran Jit Singh) ഈ വലിയ തുക പിഴയായി ചുമത്തിയത്.
ഒന്റാരിയോ ഇമിഗ്രേഷൻ നിയമം (Ontario Immigration Act) ലംഘിച്ചതിന് 18 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ നടപടിയെടുത്തതായി ഒ.ഐ.എൻ.പി. (OINP) ഏറ്റവും പുതിയ റിപ്പോർട്ടിൽ അറിയിച്ചു. ഈ നടപടികളിൽ ഏറ്റവും വലിയ പിഴകളിലൊന്ന് ജസ്കരൺ ജിത് സിംഗിനെതിരെയാണ്.
ലൈസൻസില്ലാതെ ഉപഭോക്താക്കളെ പ്രതിനിധീകരിക്കുകയോ ഉപദേശം നൽകുകയോ ചെയ്തു എന്ന കുറ്റത്തിനാണ് (Contravention #8) 2025 ഏപ്രിൽ 11 നും 26 നും ഇടയിൽ ഇദ്ദേഹത്തിനെതിരെ ഏഴ് വ്യത്യസ്ത അഡ്മിനിസ്ട്രേറ്റീവ് പിഴകളായി മൊത്തം 66,000 ഡോളർ ചുമത്തിയത്. അനധികൃത ഇമിഗ്രേഷൻ പ്രതിനിധികൾക്ക് ഒന്റാരിയോയിൽ ചുമത്തുന്ന ഏറ്റവും ഉയർന്ന പിഴകളിൽ ഒന്നാണിത്.
അനധികൃതവും വഞ്ചനാപരവുമായ പ്രവർത്തനങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് ഒന്റാരിയോ ഇമിഗ്രേഷൻ മന്ത്രാലയം നടപടികൾ ശക്തമാക്കിയത്. തെറ്റായ വിവരങ്ങൾ നൽകുന്ന അപേക്ഷകർക്കും ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഏജന്റുമാർക്കുമെതിരെ ശക്തമായ പിഴയും പ്രോഗ്രാമുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കും ഏർപ്പെടുത്തുന്നത് തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
അപേക്ഷകർ എപ്പോഴും ലൈസൻസുള്ള കൺസൾട്ടന്റുമാരെ മാത്രം സമീപിക്കണമെന്നും, വഞ്ചനാപരമായ പ്രവർത്തനങ്ങളെക്കുറിച്ച് ശ്രദ്ധിക്കണമെന്നും ഒ.ഐ.എൻ.പി. മുന്നറിയിപ്പ് നൽകി.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
ഒരു അംഗീകൃത ഇമിഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)
Ontario Orders An Unlicensed Consultant To Pay $66,000 In Penalty



