കീവിലെ മിസൈൽ ആക്രമണം കണക്കിലെടുത്ത് ഉക്രെയ്ൻ മുഴുവൻ പിടിച്ചെടുക്കാതിരിക്കുന്നത് റഷ്യയുടെ വലിയ വിട്ടുവീഴ്ചയെന്ന് ആണ് അമേരിക്കൻ പ്രസിഡനിന്റെ നിലപാട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റഷ്യയെ യുക്രെയ്നിലെ പോരാട്ടം അവസാനിപ്പിക്കാൻ വലിയ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന് വ്യക്തമാക്കി. കീവിൽ നടന്ന ശക്തമായ മിസൈൽ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന വന്നത്.
“റഷ്യ ഉക്രെയ്ൻ മുഴുവനും കൈയടക്കുന്നത് ഒഴിവാക്കിയാൽ അത് വലിയ വിട്ടുവീഴ്ചയാണ്,” എന്നാണ് ട്രംപ് പറഞ്ഞത്. അതേസമയം, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ നടപടികളെ തിരുത്തുകയും ഈ ആക്രമണങ്ങൾ അനാവശ്യവും നിരാശാജനകവുമാണെന്ന് വിമർശിക്കുകയും ചെയ്തു. “സമാധാന ചർച്ചകളുടെ നടുവിലാണ് ഈ ആക്രമണങ്ങൾ നടക്കുന്നത്. എനിക്ക് ഇത് ഇഷ്ടമായില്ല,” എന്ന് ട്രംപ് പ്രതികരിച്ചു.
റഷ്യയുമായി ചർച്ചകൾ പുരോഗമിക്കുന്ന അവസരത്തിൽ ഇത്തരം ആക്രമണങ്ങൾ അതിശയിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻകാലങ്ങളിൽ റഷ്യയെ അനുകൂലിച്ചതിന് വിമർശനം നേരിട്ട ട്രംപ്, ഇപ്പോഴത്തെ പ്രസ്താവനകളിലൂടെ തന്റേതായ പുതിയ നിലപാട് വ്യക്തമാക്കിയതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. സമാധാന ചർച്ചകളുടെ സമയത്ത് നടക്കുന്ന ഈ ആക്രമണങ്ങൾ ഇരു രാജ്യങ്ങൾക്കിടയിലെ സംഘർഷം വർധിപ്പിക്കുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.



