ലണ്ടൻ ∙ യുകെയിൽ ട്രെയിനിനുള്ളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കത്തിയാക്രമണം. കേംബ്രിജ്ഷെയറിലെ ഹണ്ടിങ്ടൺ സ്റ്റേഷനിലേക്ക് പോവുകയായിരുന്ന ട്രെയിനിലാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ ഒൻപതിലധികം യാത്രക്കാർക്ക് പരുക്കേറ്റതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ശനിയാഴ്ച വൈകുന്നേരം 7.39-ഓടെയാണ് യുകെയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. വൈകുന്നേരം 6.25-ന് ഡോൺകാസ്റ്ററിൽ നിന്ന് ലണ്ടൻ കിങ്സ് ക്രോസിലേക്ക് പുറപ്പെട്ട ട്രെയിനിലാണ് അക്രമി കത്തി ഉപയോഗിച്ച് ആക്രമണം നടത്തിയത്. ട്രെയിൻ പീറ്റർബറോ സ്റ്റേഷൻ വിട്ട് ഏകദേശം 10 മിനിറ്റിന് ശേഷമാണ് ആക്രമണം തുടങ്ങിയതെന്ന് യാത്രക്കാർ പോലീസിനോട് പറഞ്ഞു.
പരുക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനിലയെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ആക്രമണത്തെ പ്രധാനമന്ത്രി കിയേർ സ്റ്റാമെർ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ അപലപിച്ചു. ആക്രമണത്തെ തുടർന്ന് ട്രെയിൻ ഗതാഗതത്തിൽ ഏറെനേരം തടസ്സം നേരിട്ടു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
UK train stabbing incident occurred on a train near Huntingdon



