ഉദുമ: കാസർകോട് ഉദുമ മണ്ഡലത്തിലെ പോളിംഗ് ബൂത്തിൽ ക്യാമറ ഘടിപ്പിച്ച കണ്ണടയുമായി എത്തിയ യുഡിഎഫ് ചീഫ് ഇലക്ഷൻ ഏജന്റിനെതിരെ അധികൃതർ നടപടിയെടുത്തു. ഉദുമയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. നീലകണ്ഠന്റെ ചീഫ് ഇലക്ഷൻ ഏജന്റ് ബി.എം. ജമാലാണ് ബേക്കൽ ഇസ്ലാമിയ എഎൽപി സ്കൂളിലെ 165-ാം നമ്പർ ബൂത്തിൽ അത്യാധുനിക സംവിധാനമുള്ള കണ്ണടയുമായി എത്തിയത്. ജമാൽ ധരിച്ചിരുന്ന കണ്ണടയിൽ ക്യാമറയുള്ള കാര്യം ശ്രദ്ധയിൽപ്പെട്ടതോടെ എൽഡിഎഫ് പ്രവർത്തകർ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു. ഇതോടെ ബൂത്തിനുള്ളിൽ നേരിയ തോതിൽ സംഘർഷാവസ്ഥ ഉടലെടുത്തു.
പ്രതിഷേധം കനത്തതോടെ പ്രിസൈഡിംഗ് ഓഫീസറും പോലീസും അടിയന്തരമായി ഇടപെടുകയും ജമാലിൽ നിന്ന് കണ്ണട പിടിച്ചെടുക്കുകയും ചെയ്തു. എന്നാൽ താൻ മനപ്പൂർവം ചെയ്തതല്ലെന്നും ഇത് സ്ഥിരമായി ഉപയോഗിക്കുന്ന കണ്ണടയായതിനാൽ അതിൽ ക്യാമറയുള്ള കാര്യം ശ്രദ്ധിച്ചിരുന്നില്ലെന്നുമാണ് ജമാൽ അധികൃതർക്ക് നൽകിയ വിശദീകരണം.
തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമായതിനാൽ പോലീസ് കണ്ണട വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. നിലവിൽ ബൂത്തിലെ സ്ഥിതിഗതികൾ ശാന്തമാണെങ്കിലും സംഭവത്തിൽ ഔദ്യോഗികമായ അന്വേഷണം തുടരുകയാണ്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
UDF Chief Election Agent with camera glasses in the booth: Dramatic scenes in Uduma, glasses seized by police




