ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങൾക്ക് 25% താരിഫ്
യുഎസ് ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളിൽ 25% താരിഫ് ഏർപ്പെടുതുമ്പോൾ കാനഡയിൽ നിർമ്മിക്കുന്ന മരുന്നുകളുടെ വില ഉയരാനും ലഭ്യതയിൽ ക്ഷാമം നേരിടാനും കാരണമായേക്കാം. ആന്റിബയോട്ടിക്കുകൾ, എച്ച്ഐവി ചികിത്സയ്ക്കുള്ള മരുന്നുകൾ തുടങ്ങി അത്യാവശ്യ മരുന്നുകളുടെ ലഭ്യതയെയും ഇത് സാരമായി ബാധിക്കും. ടൊറന്റോ സർവകലാശാലയിലെ ഗവേഷകനായ മിനാ താദ്രസ് നടത്തിയ പഠനത്തിൽ സൂചിപ്പിക്കുന്നത് സപ്ലൈ ചെയിനുകളെ തടസ്സപ്പെടുത്തുകയും രണ്ട് രാജ്യങ്ങളിലേയും സുപ്രധാന മരുന്നുകളുടെ ലഭ്യതയെ ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകുന്നു. അമേരിക്കൻ വിപണിയിൽ കാനഡ നിർമ്മിത മരുന്നുകൾ 2% മാത്രമാണെങ്കിലും, സാമ്പത്തിക ആഘാതം ഏകദേശം 750 മില്യൺ ഡോളറിന്റെ വില വർധനയാണ് പ്രതീക്ഷിക്കുന്നത്.
‘ദി ജേണൽ ഓഫ് ദി അമേരിക്കൻ മെഡിക്കൽ അസോസിയേഷനിൽ’ പ്രസിദ്ധീകരിച്ച പഠനം, അമേരിക്കയിലെ മരുന്ന് വിൽപ്പന വിവരങ്ങൾ വിശകലനം ചെയ്തപ്പോൾ, 52 തരം മരുന്നുകൾ അവയുടെ ഭൂരിഭാഗം വിതരണത്തിനും കാനഡയെ ആശ്രയിക്കുന്നുണ്ടെന്നും, അതിൽ 28 എണ്ണം സിംഗിൾ സോഴ്സ് ആണെന്നും കണ്ടെത്തി. ഉൽപാദനം വേഗത്തിൽ വർദ്ധിപ്പിക്കാനുള്ള ശേഷി പല നിർമ്മാതാക്കൾക്കും ഇല്ലാത്തതിനാൽ ചെറിയ തടസ്സങ്ങൾ പോലും മരുന്ന് ക്ഷാമത്തിലേക്ക് നയിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഏപ്രിൽ 2 മുതൽ താരിഫുകൾ പ്രാബല്യത്തിൽ വരുന്നതോടെ, ആഭ്യന്തര ഫാർമസ്യൂട്ടിക്കൽ ഉൽപ്പാദനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ തീരുമാനം നടപ്പാക്കുന്നത്. എന്നാൽ, ചൈന, ഇന്ത്യ തുടങ്ങിയ പ്രധാന വിതരണക്കാരിലേക്ക് ഈ നടപടികൾ വ്യാപിപ്പിച്ചാൽ മരുന്ന് ക്ഷാമം കൂടുതൽ രൂക്ഷമാകുമെന്നും ആരോഗ്യ പരിരക്ഷാ ചെലവുകൾ വർധിക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ആഗോള മരുന്ന് വിതരണ ശൃംഖലയിലെ പ്രേശ്നങ്ങൾ കുറയ്ക്കുന്നതിന് ഫാർമസ്യൂട്ടിക്കലുകൾ താരിഫുകളിൽ നിന്ന് ഒഴിവാക്കപ്പെടണമെന്ന് പഠനം ഉന്നയിക്കു






