ചാർലറ്റ്ടൗൺ: പ്രിൻസ് എഡ്വേർഡ് ഐലൻഡിലെ (P.E.I) റെസ്റ്റിക്കോയിൽ ജനവാസ മേഖലയ്ക്ക് സമീപം നിയമം ലംഘിച്ച് ഗൂസ് വേട്ട നടത്തിയ 4 പേർക്കെതിരെ കേസ്. രണ്ട് അമേരിക്കൻ പൗരന്മാർക്കും രണ്ട് കനേഡിയൻ കൺസർവേഷൻ ഓഫീസർമാർക്കുമെതിരെയാണ് കേസെടുത്തത്. 2025 ഡിസംബർ 18, 19 തീയതികളിൽ നടന്ന സംഭവത്തിലാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്.
കാനഡയിൽ Geese വേട്ടയ്ക്കിടെ, ജനവാസമുള്ള വീടിന് തൊട്ടടുത്ത് വെച്ച് വെടിയുതിർത്തതാണ് ഇവർക്കെതിരെയുള്ള കുറ്റം. പ്രാദേശിക കൺസർവേഷൻ വിഭാഗമാണ് ആദ്യം അമേരിക്കൻ പൗരന്മാരെ പിടികൂടിയത്. എന്നാൽ ഇവർക്ക് വഴികാട്ടികളായി കൂടെയുണ്ടായിരുന്നത് രണ്ട് കൺസർവേഷൻ ഓഫീസർമാരാണെന്ന് വ്യക്തമായതോടെ, കേസ് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസിന് (RCMP) കൈമാറുകയായിരുന്നു.
വന്യജീവി സംരക്ഷണ നിയമപ്രകാരം (Wildlife Conservation Act), കൃഷിസ്ഥലങ്ങൾ, സ്കൂളുകൾ, പള്ളികൾ, അല്ലെങ്കിൽ ജനവാസമുള്ള വീടുകൾ എന്നിവയുടെ 200 മീറ്റർ പരിധിക്കുള്ളിൽ അനുവാദമില്ലാതെ വെടിവെക്കുന്നത് കുറ്റകരമാണ്. പിടിയിലായ ഉദ്യോഗസ്ഥർക്ക് 250 ഡോളർ വീതം പിഴ ചുമത്തിയിട്ടുണ്ട്. നിയമം നടപ്പിലാക്കേണ്ട ഉദ്യോഗസ്ഥർ തന്നെ വേട്ടയ്ക്ക് കൂട്ടുനിന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
U.S. hunters, P.E.I. conservation officers charged for allegedly hunting geese too close to home



