ബ്രാൻ്റ്ഫോർഡിൽ വാഹനാപകടം. സംഭവത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. മറ്റ് രണ്ട് പേരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രി 9:30-ഓടെയാണ് അപകടം നടന്നതെന്ന് ബ്രാൻ്റ്ഫോർഡ് പോലീസ് അറിയിച്ചു. Mount Pleasant Road-നും Cockshutt Road-നും ഇടയിലുള്ള Phelps Road-ൽ വെച്ചാണ് അപകടം നടന്നത്.
പോലീസ് പറയുന്നതനുസരിച്ച് ഒരു സെഡാനും എസ്‌യുവിയും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. രണ്ട് വാഹനങ്ങൾക്കും വലിയ കേടുപാടുകൾ സംഭവിച്ചു. സെഡാനിലുണ്ടായിരുന്ന 19-ഉം 21-ഉം വയസ്സുള്ള രണ്ട് യുവാക്കൾക്ക് ജീവൻ നഷ്ടപ്പെട്ടു. സംഭവ സ്ഥലത്തെത്തിയ പാരാമെഡിക്സ് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
അപകടത്തിൽപ്പെട്ട എസ്‌യുവിയിലുണ്ടായിരുന്ന രണ്ട് മുതിർന്നവരെ വാഹനത്തിൽ നിന്ന് പുറത്തെടുത്ത് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടരുകയാണ്. അപകടത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങളോ ഡാഷ്-ക്യാം ദൃശ്യങ്ങളോ ലഭിക്കുന്നവർ അറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.
വിവരങ്ങൾ നൽകുന്നവർക്ക് കോൺസ്റ്റബിൾ ജെഫ് ബിർനിയുമായി 519-756-0113 ext. 2823 എന്ന നമ്പറിലോ jbirnie@police.brantford.on.ca എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
Two young men die in Brantford car accident



