ഒന്റാറിയോ: ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ് അമേരിക്കൻ താരിഫ് മറുപടിയായി ന്യൂയോർക്ക്, മിഷിഗൺ, മിനസോട്ട എന്നീ സംസ്ഥാനങ്ങളിലേക്കുള്ള വൈദ്യുതി കയറ്റുമതിക്ക് 25% സർചാർജ് ഏർപ്പെടുത്തി!
ഇതിലൂടെ ദിവസേന 400,000 ഡോളർ വരെ അധിക വരുമാനം ലഭിക്കുമെന്നും, ഇത് ഒന്റാറിയോയിലെ വൈദ്യുതി നിരക്കുകൾ കുറയ്ക്കാൻ ഉപയോഗിക്കുമെന്നും ഫോർഡ് പ്രഖ്യാപിച്ചു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്തിലൂടെ ശക്തമായി പ്രതികരിച്ചു: “ഒന്റാറിയോയ്ക്ക് അങ്ങനെ ചെയ്യാൻ പോലും അവകാശമില്ല” എന്ന് അദ്ദേഹം ആരോപിച്ചു. ഏപ്രിൽ 2-ന് പ്രതികാര നടപടികൾ സ്വീകരിക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി.
എന്നാൽ ഫോർഡ് കൂടുതൽ കടുത്ത നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്: വൈദ്യുതി കയറ്റുമതി പൂർണമായും നിർത്തിവെക്കുമെന്ന മുന്നറിയിപ്പ് നൽകി, LCBO സ്റ്റോറുകളിൽ നിന്ന് അമേരിക്കൻ മദ്യങ്ങൾ നിരോധിച്ചു, സർക്കാർ കരാറുകളിൽ നിന്ന് അമേരിക്കൻ കമ്പനികളെ വിലക്കി.
ഈ സംഘർഷം കാനഡ-അമേരിക്ക ബന്ധത്തിൽ പുതിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.






