വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിദേശത്ത് നിർമ്മിക്കുന്ന സിനിമകൾക്ക് 100 ശതമാനം താരിഫ് ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു. തിങ്കളാഴ്ച തന്റെ ‘ട്രൂത്ത് സോഷ്യൽ’ പോസ്റ്റിലൂടെയാണ് ട്രംപ് ഈ നയം വ്യക്തമാക്കിയത്. “അമേരിക്കക്ക് പുറത്ത് നിർമ്മിക്കുന്ന എല്ലാ സിനിമകൾക്കും 100% താരിഫ് ഏർപ്പെടുത്തും,” ട്രംപ് പ്രഖ്യാപിച്ചു. ഈ നീക്കം ഒരു ഉൽപ്പന്നത്തിന് പകരം ഒരു സേവനത്തിന് താരിഫ് ചുമത്തുന്ന ആദ്യത്തെ സംഭവമായിരിക്കുമെന്നും സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
സിനിമ വ്യവസായത്തെ ബാധിക്കുന്ന ഈ താരിഫ് എങ്ങനെ, എപ്പോൾ നടപ്പാക്കുമെന്നതിനെക്കുറിച്ച് ട്രംപ് കൂടുതൽ വിവരങ്ങൾ നൽകിയിട്ടില്ല. വിദേശ രാജ്യങ്ങള്‍ അമേരിക്കയുടെ സിനിമാ വ്യവസായത്തെ ‘മോഷ്ടിച്ചു’ എന്ന് ട്രംപ് ആരോപിച്ചു. ‘ഒരു കുഞ്ഞിന്റെ കയ്യില്‍ നിന്ന് മിഠായി മോഷ്ടിക്കുന്നതുപോലെയാണ് മറ്റ് രാജ്യങ്ങള്‍ അമേരിക്കയുടെ സിനിമാ വ്യവസായത്തെ തട്ടിയെടുത്തത്’ എന്ന് അദ്ദേഹം തന്റെ പോസ്റ്റില്‍ കുറിച്ചു.’ദുര്‍ബലനും കഴിവുകെട്ടവനുമായ ഗവര്‍ണര്‍ കാരണം ഇത് കാലിഫോര്‍ണിയയെ സാരമായി ബാധിച്ചുവെന്ന് ട്രംപ് പറയുന്നു.
കാലങ്ങളായി തുടരുന്നതും ഒരിക്കലും അവസാനിക്കാത്തതുമായ ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി, അമേരിക്കയ്ക്ക് പുറത്ത് നിര്‍മിക്കുന്ന എല്ലാ സിനിമകള്‍ക്കും ഞാന്‍ 100% താരിഫ് ഏര്‍പ്പെടുത്തുന്നു’ ട്രംപ് പറഞ്ഞു.എങ്ങനെയാണ് ഈ താരിഫ് നടപ്പാക്കുകയെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടില്ല. വാര്‍ണര്‍ ബ്രോസ്, ഡിസ്‌കവറി, കോംകാസ്റ്റ്, പാരാമൗണ്ട് സ്‌കൈഡാന്‍സ്, നെറ്റ് ഫ്‌ളിക്‌സ് ഉള്‍പ്പടെയുള്ള കമ്പനികള്‍ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
അമേരിക്കയ്ക്ക് പുറത്ത് നിര്‍മിക്കുന്ന സിനിമകള്‍ക്ക് 100 ശതമാനം തീരുവ ഏര്‍പ്പെടുത്താനുള്ള പദ്ധതി മേയില്‍ തന്നെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. അതിനായുള്ള നടപടികള്‍ സ്വീകരിക്കാന്‍ വാണിജ്യ വകുപ്പിനും യുണൈറ്റഡ് സ്റ്റേറ്റ്‌സ് ട്രേഡ് റെപ്രസെന്ററ്റീവിനും അദ്ദേഹം അധികാരം നല്‍കുകയും ചെയ്തു.
Trump’s tariff war will also affect the film world; 100% tax on foreign-made films
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



