അമേരിക്കയുടെ പുതിയ താരിഫ് പദ്ധതികള്‍ സംബന്ധിച്ച് പ്രതികരണങ്ങളും ആശങ്കകളും ഉയര്‍ന്ന സാഹചര്യത്തില്‍, അതില്‍ നിന്നും ചില വ്യവസായങ്ങള്‍ക്ക് ഇളവ് ലഭിച്ചേക്കുമെന്ന സൂചന പുറത്തുവന്നിരിക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏപ്രില്‍ 2നു പ്രാബല്യത്തില്‍ വരാനിരിക്കുന്ന പുതിയ സെക്ടറല്‍ താരിഫുകളെക്കുറിച്ച് പലവട്ടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും, ഇതിനെക്കുറിച്ചുള്ള അന്തിമ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല.
താരിഫ് നടപ്പിലാക്കാനുള്ള ട്രംപിന്റെ പ്രധാന വാദം Reciprocity-യുടെ അടിസ്ഥാനത്തിലാണ്. അമേരിക്കയോട് പരമാവധി താരിഫ് ഈടാക്കുന്ന രാജ്യങ്ങളോട് അതേ രീതിയില്‍ പ്രതികരിക്കേണ്ടതുണ്ട് എന്നതാണ് അതിന്റെ ആധികാരികത. അതുകൊണ്ടാണ് കാനഡയും മറ്റ് ചില രാജ്യങ്ങളും ഈ താരിഫുകളുടെ ഭീഷണിയുടെ കീഴിലായത്.
ഓട്ടോ, സെമികണ്‍ഡക്ടര്‍, ഫാര്‍മസ്യൂട്ടിക്കല്‍ തുടങ്ങിയ മേഖലകളിൽ പ്രത്യേകമായി താരിഫ് ചുമത്തും എന്ന് ഫെബ്രുവരിയില്‍ ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ മൂന്ന് പ്രമുഖ അമേരിക്കന്‍ ഓട്ടോ നിര്‍മാതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ചില വിഭാഗങ്ങളില്‍ ഇളവ് നല്‍കാനായി ട്രംപ് തയ്യാറായതും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതിലൂടെ ചില വ്യവസായങ്ങള്‍ (കുറഞ്ഞത് താല്‍ക്കാലികമായി എങ്കിലും) ഈ പുതിയ താരിഫുകളില്‍ നിന്ന് ഒഴിവാകാന്‍ സാധ്യതയുണ്ടെന്നാണു സൂചന.
ഏപ്രില്‍ 2 ന് Reciprocatory Tariffs പ്രഖ്യാപിക്കുമെന്ന് ഉറപ്പായിരിക്കുന്നുവെങ്കിലും, അവയുടെ വ്യാപ്തിയും കാനഡ ഉള്‍പ്പെടെ ഏത് രാജ്യങ്ങളെ ലക്ഷ്യമിടും എന്നതിലും വ്യക്തമല്ല. സാമ്പത്തിക അധികാരികളായ രാജ്യങ്ങളെയും അധിക താരിഫ് ചുമത്തുന്ന രാജ്യങ്ങളെയും കേന്ദ്രീകരിച്ച് മാത്രമായിരിക്കും ആദ്യഘട്ടം എന്ന് ട്രെഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് പറഞ്ഞു.



