കാനഡ-അമേരിക്ക ബന്ധങ്ങൾ അതീവ സംഘർഷത്തിലേക്ക്! ഒന്റാറിയോ സംസ്ഥാനം അമേരിക്കയിലേക്കുള്ള വൈദ്യുതി കയറ്റുമതിക്ക് 25% സർചാർജ് ഏർപ്പെടുത്തിയതിന് പ്രതികാരമായി അമേരിക്കൻ പ്രസിഡന്റ് ട്രംപ് കടുത്ത നടപടികൾ പ്രഖ്യാപിച്ചു.
ട്രംപ് കനേഡിയൻ സ്റ്റീൽ, അലൂമിനിയം എന്നിവയ്ക്കുള്ള 25% താരിഫിൽ നിന്ന് 50% ആക്കി ഉയർത്തി. അതിനുപുറമേ, ഒന്റാറിയോ സർക്കാരിന്റെ പ്രതികാര നടപടികൾ പിൻവലിക്കാത്ത പക്ഷം കാനഡയിൽ നിന്നുള്ള വാഹനങ്ങൾക്ക് ഉയർന്ന നികുതി ചുമത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഏപ്രിൽ 2-ന് തുടർ നടപടികൾ പ്രഖ്യാപിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഈ വ്യാപാര യുദ്ധം കാനഡ-അമേരിക്ക രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം യുദ്ധം സാധാരണ ജനങ്ങളുടെ ജീവിതത്തെ ദോഷകരമായി ബാധിക്കുമെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.



