വാഷിങ്ടൺ: യുഎസ് സുപ്രീം കോടതിയിൽ നിന്നേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ കടുത്ത സാമ്പത്തിക നടപടികളുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ 10 ശതമാനത്തിൽ നിന്ന് നിയമപരമായി അനുവദിക്കപ്പെട്ട പരമാവധി പരിധിയായ 15 ശതമാനത്തിലേക്കാണ് ട്രംപ് വർദ്ധിപ്പിച്ചത്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെയാണ്’ ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്.
‘‘ഇന്നലെ യുഎസ് സുപ്രീം കോടതി പുറപ്പെടുവിച്ച പരിഹാസ്യവും മോശമായി എഴുതപ്പെട്ടതും അങ്ങേയറ്റം വിരുദ്ധവുമായ വിധി വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ഒരു കാര്യം അറിയിക്കുന്നു. പതിറ്റാണ്ടുകളായി അമേരിക്കയെ ചൂഷണം ചെയ്യുന്ന രാജ്യങ്ങൾക്ക് മേൽ ചുമത്തിയിരുന്ന 10 ശതമാനം തീരുവ, നിയമപരമായി അനുവദിക്കപ്പെട്ട പരമാവധി പരിധിയായ 15 ശതമാനത്തിലേക്ക് ഞാൻ ഉയർത്തുകയാണ്. ഇത് ഉടനടി പ്രാബല്യത്തിൽ വരും’’ – ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ കൂടുതൽ നിയമപരമായ പരിഷ്കാരങ്ങളിലൂടെ പുതിയ നികുതി നിരക്കുകൾ നിശ്ചയിക്കുമെന്നും അമേരിക്കയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. സുപ്രീം കോടതി വിധിയോടുള്ള രാഷ്ട്രീയ പ്രതിഷേധം കൂടിയായാണ് ട്രംപിന്റെ ഈ പെട്ടെന്നുള്ള നീക്കം വിലയിരുത്തപ്പെടുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Trump says he’s increasing the worldwide tariff from 10 to 15 per cent



