നഗരത്തിലെ ടെക്കുംസേ റോഡ് ഈസ്റ്റിനും പില്ലെറ്റ് റോഡിനും ഇടയിലുള്ള എല്ലാ ജങ്ഷനുകളിലും ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. മില്ലിംഗ്, ടാറിംഗ് ജോലികൾ നടക്കുന്നതിനാലാണ് ഈ ക്രമീകരണം. മേജർ കൺസ്ട്രക്ഷൻ 2010 ലിമിറ്റഡ് ആണ് ജോലികൾ നടത്തുന്നത്. രാവിലെ 7 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് റോഡുകൾ അടച്ചിടുക. എല്ലാ ദിവസവും വൈകുന്നേരം ജോലികൾ അവസാനിച്ചാൽ റോഡുകൾ ഗതാഗതത്തിനായി തുറന്നു കൊടുക്കും. മുഴുവൻ റോഡുകളും അടച്ചിടില്ല ജങ്ഷനുകളിൽ മാത്രമാണ് നിയന്ത്രണം ഉണ്ടാവുക. പണിക്കിടയിൽ വടക്കോട്ടും തെക്കോട്ടുമുള്ള വാഹന ഗതാഗതം പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. സെൻട്രൽ അവന്യൂവും പില്ലെറ്റ് റോഡും വെള്ളിയാഴ്ച മാത്രമായിരിക്കും അടച്ചിടുക. ലാബഡെ, വെസ്റ്റ്കോട്ട്, ഔബിൻ, ജോർജ്, ടൂറഞ്ചോ, റോസിനി, ബെർണാഡ്, ഫ്രാങ്കോയിസ്, എല്ല്രോസ്, ആർതർ എന്നീ ജങ്ഷനുകളിലും നിയന്ത്രണങ്ങൾ ഉണ്ടാകും.



