അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ പുതിയ താരിഫ് നികുതികൾ ഓന്റാറിയോയുടെ സാമ്പത്തിക നിലനിൽപ്പിന് തന്നെ ഭീഷണിയാണെന്ന് സംസ്ഥാന ധനമന്ത്രി പീറ്റർ ബെത്ലൻഫാൽവിവ്യകത്മാക്കി. വ്യാഴാഴ്ച അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിന് തൊട്ടുമുമ്പ് എമ്പയർ ക്ലബിൽ സംസാരിക്കവേ, ഇത് ഓന്റാറിയോയ്ക്ക് “അതിജീവന മണി” ആണെന്നും സമ്പദ്വ്യവസ്ഥയുടെ അടിയന്തിര പുനഃക്രമീകരണം അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫെബ്രുവരി മുതൽ കനേഡിയൻ ഉൽപ്പന്നങ്ങൾക്കു മേൽ ചുമത്തിയ 25% അധിക നികുതി ഞങ്ങളുടെ മുഴുവൻ വ്യാപാര ഘടനയെയും പിടിച്ചുലച്ചിരിക്കുകയാണ്, എന്ന് മന്ത്രി പറഞ്ഞു. ഈ ആഘാതം ലഘൂകരിക്കാൻ ഡഗ് ഫോർഡ് സർക്കാർ ഇതിനോടകം ‘ഓന്റാറിയോ മേഡ്’ നിർമാണ നികുതി ക്രെഡിറ്റ് വിപുലീകരിച്ചിട്ടുണ്ടെങ്കിലും, വരാനിരിക്കുന്ന ബജറ്റിൽ കൂടുതൽ പ്രതിരോധ നടപടികൾ ഉണ്ടാകുമെന്ന് വ്യക്തമാക്കി. 5 ലക്ഷത്തോളം തൊഴിലുകൾക്കാണ് ഭീഷണി നേരിടുന്നത്, എന്ന് മുന്നറിയിപ്പ് നൽകിയ പ്രീമിയർ ഫോർഡ്, ഓന്റാറിയോയിലെ തൊഴിലാളികളെ സംരക്ഷിക്കാൻ എന്ത് വിലയും കൊടുക്കുമെന്ന് പ്രതിജ്ഞയെടുത്തിട്ടുണ്ട്.
2026-27-ഓടെ ബാലൻസ്ഡ് ബജറ്റിലേക്ക് എത്തുമെന്ന നേരത്തെയുള്ള പ്രഖ്യാപനം മാറ്റിവെക്കേണ്ടി വന്നേക്കുമെന്നും, എന്നാൽ നമ്മുടെ തൊഴിലാളികളെ ഈ സാമ്പത്തിക കൊടുങ്കാറ്റിൽ പിന്തുണയ്ക്കാൻ പ്രാവശ്യ തയ്യാറാണെന്നും ബെത്ലൻഫാൽവി ഉറപ്പുനൽകി. ഞങ്ങൾ ആദ്യദിനം മുതൽ നികുതി വെട്ടിക്കുറയ്ക്കുകയാണ്, എന്ന് ധനമന്ത്രി പറഞ്ഞത് അടുത്ത ബജറ്റിൽ കൂടുതൽ നികുതി ഇളവുകൾ ഉണ്ടാകുമെന്ന സൂചനയാണ് നൽകുന്നത്. വിദഗ്ധർ പറയുന്നത്, ഈ വ്യാപാര സംഘർഷം നീണ്ടുനിന്നാൽ അത് ഓന്റാറിയോയുടെ ഉൽപാദന മേഖലയെ അഭൂതപൂർവമായ പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നും, അതിനാൽ സർക്കാരിന്റെ ശക്തമായ ഇടപെടൽ അനിവാര്യമാണെന്നുമാണ്.



