📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

ടൊറന്റോ-ക്യുബെക് ഹൈ-സ്പീഡ് റെയിൽ; നിർമ്മാണം 2032-ൽ ആരംഭിക്കും, ഔദ്യോഗിക പ്രഖ്യാപനവുമായി ആൾട്ടോ

Canada Varthakal by Canada Varthakal
January 14, 2026
in Ontario
Reading Time: 1 min read
ടൊറന്റോ-ക്യുബെക് ഹൈ-സ്പീഡ് റെയിൽ; നിർമ്മാണം 2032-ൽ ആരംഭിക്കും, ഔദ്യോഗിക പ്രഖ്യാപനവുമായി ആൾട്ടോ

image credits by railway supply

ഒന്റാരിയോ: ടൊറന്റോയ്ക്കും ക്യുബെക് സിറ്റിക്കുമിടയിൽ വിഭാവനം ചെയ്യുന്ന അതിവേഗ റെയിൽ പദ്ധതിയുടെ കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലെ നിർമ്മാണം 2032-ഓടെ ആരംഭിക്കുമെന്ന് ആൾട്ടോ സിഇഒ മാർട്ടിൻ ഇംബ്ലോ അറിയിച്ചു. പദ്ധതിയുടെ ആദ്യഘട്ടമായ മോൺട്രിയൽ-ഒട്ടാവ പാതയുടെ നിർമ്മാണം ആരംഭിച്ച് രണ്ട് വർഷത്തിന് ശേഷമാകും മറ്റ് ഭാഗങ്ങളിലെ ജോലികൾ തുടങ്ങുക. ചൊവ്വാഴ്ച മോൺട്രിയലിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കാനഡയിലെ ഏറ്റവും ജനസാന്ദ്രതയുള്ള മേഖലയിലെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായുള്ള ബഹുകോടി ഡോളർ പദ്ധതിയാണിത്.

പദ്ധതിയുടെ ആദ്യഘട്ട നിർമ്മാണം 2029-ലോ 2030-ലോ ആരംഭിക്കാനാണ് നിലവിൽ ലക്ഷ്യമിടുന്നത്. 200 കിലോമീറ്റർ ദൈർഘ്യമുള്ള മോൺട്രിയൽ-ഒട്ടാവ പാതയാകും ആദ്യം പൂർത്തിയാക്കുക. ഈ ഘട്ടത്തിന്റെ നിർമ്മാണ വേളയിൽ തന്നെ ടൊറന്റോ-ഒട്ടാവ, മോൺട്രിയൽ-ക്യുബെക് സിറ്റി പാതകളുടെ എൻജിനീയറിങ് ജോലികൾ ആരംഭിക്കുമെന്നും മാർട്ടിൻ ഇംബ്ലോ അറിയിച്ചു. ഇതിൽ ഏത് ഭാഗമാകും ആദ്യം തുടങ്ങുക എന്ന കാര്യത്തിൽ നിലവിൽ തീരുമാനമായിട്ടില്ല. നഗരഹൃദയങ്ങളിലെ പ്രധാന സ്റ്റേഷനുകളെ ബന്ധിപ്പിച്ചായിരിക്കും ട്രെയിനുകൾ സർവീസ് നടത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ADVERTISEMENT

മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള ഇലട്രിക് ട്രെയിനുകൾക്കായി പ്രത്യേക റെയിൽ പാതകളാണ് നിർമ്മിക്കുന്നത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ടൊറന്റോയ്ക്കും മോൺട്രിയലിനും ഇടയിലുള്ള യാത്രാസമയം മൂന്ന് മണിക്കൂറായി കുറയും. മോൺട്രിയലിൽ നിന്ന് ഒട്ടാവയിലേക്ക് ഒരു മണിക്കൂറിൽ താഴെ സമയം കൊണ്ട് എത്തിച്ചേരാനാകും. പ്രതിദിനം 72 സർവീസുകൾ നടത്താനാണ് ആൾട്ടോ ലക്ഷ്യമിടുന്നത്. ടൊറന്റോ, പീറ്റർബറോ, ഒട്ടാവ, ലാവൽ, മോൺട്രിയൽ, ത്രോയിസ്-റിവിയേഴ്സ്, ക്യുബെക് സിറ്റി എന്നിവിടങ്ങളിലാണ് സ്റ്റേഷനുകൾ വിഭാവനം ചെയ്തിരിക്കുന്നത്.

6000 കോടി ഡോളർ മുതൽ 9000 കോടി ഡോളർ വരെയാണ് പദ്ധതിയുടെ ആകെ ചിലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്ന് അറിയിച്ച സിഇഒ, ഭൂവുടമകളുമായി നേരിട്ട് ചർച്ചകൾ നടത്തി സുതാര്യമായ രീതിയിൽ നടപടികൾ പൂർത്തിയാക്കുമെന്നും വ്യക്തമാക്കി. ഫെബ്രുവരിയിൽ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രഖ്യാപിച്ച പദ്ധതിക്ക് നിലവിലെ പ്രധാനമന്ത്രി മാർക്ക് കാർണിയും പിന്തുണ അറിയിച്ചിട്ടുണ്ട്. റെയിൽവേയുടെ എൻജിനീയറിങ്, നിയന്ത്രണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ പ്രത്യേക ഓഫീസ് രൂപീകരിക്കുമെന്ന് സെപ്റ്റംബറിൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു.

പദ്ധതിയുടെ മുഴുവൻ പാതകളെയും കുറിച്ചുള്ള പൊതുജന അഭിപ്രായ രൂപീകരണം ഈ മാസം അവസാനം ആരംഭിക്കും. മൂന്ന് മാസത്തോളം നീളുന്ന ചർച്ചകൾക്ക് ശേഷമാകും കൂടുതൽ തീരുമാനങ്ങൾ കൈക്കൊള്ളുക. പദ്ധതിയുടെ ഫണ്ടിംഗിന് സർക്കാർ ഇതുവരെ അന്തിമ അനുമതി നൽകിയിട്ടില്ല. നിലവിൽ നിശ്ചയിച്ചിട്ടുള്ള സ്റ്റേഷനുകളിൽ മാറ്റം വരുത്തില്ലെന്നും കൂടുതൽ സ്റ്റേഷനുകൾ ഉൾപ്പെടുത്തുന്നത് പദ്ധതിയുടെ വേഗതയെയും വിജയത്തെയും ബാധിക്കുമെന്നും മാർട്ടിൻ ഇംബ്ലോ വിലയിരുത്തി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Toronto-Quebec high-speed rail; Construction to begin in 2032, Alto makes official announcement

Ad 1
Ad 2
Ad 3

Related Posts

ഒന്റാരിയോ ഓട്ടിസം പ്രോഗ്രാമിന് കൈത്താങ്ങ്; ബജറ്റ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് കമ്മ്യൂണിറ്റി
Ontario

ഒന്റാരിയോ ഓട്ടിസം പ്രോഗ്രാമിന് കൈത്താങ്ങ്; ബജറ്റ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് കമ്മ്യൂണിറ്റി

by Canada Varthakal
March 28, 2026
ഒന്റാരിയോ സൺഷൈൻ ലിസ്റ്റ് പുറത്ത്; ഉയർന്ന ശമ്പളം വാങ്ങുന്നവരിൽ OPG ഉദ്യോഗസ്ഥർ മുന്നിൽ
Ontario

ഒന്റാരിയോ സൺഷൈൻ ലിസ്റ്റ് പുറത്ത്; ഉയർന്ന ശമ്പളം വാങ്ങുന്നവരിൽ OPG ഉദ്യോഗസ്ഥർ മുന്നിൽ

by Canada Varthakal
March 28, 2026
ഒന്റാറിയോ ബജറ്റ് 2026: നികുതി ഇളവുകളും പുതിയ സാമ്പത്തിക നയങ്ങളും പ്രഖ്യാപിച്ചു
Ontario

ഒന്റാറിയോ ബജറ്റ് 2026: നികുതി ഇളവുകളും പുതിയ സാമ്പത്തിക നയങ്ങളും പ്രഖ്യാപിച്ചു

by Canada Varthakal
March 26, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.