ടൊറന്റോയിലുള്ള ഒരു മക്ഡൊണാൾഡ്സ് ഔട്ട്ലെറ്റിൽ വെച്ച് ഇന്ത്യൻ വംശജനായ യുവാവിന് നേരെ കാനഡക്കാരന്റെ നടത്തിയ ആക്രമണം. സംഭവം ഇപ്പോൾ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ അതിവേഗം പ്രചരിച്ചതോടെ ഓൺലൈനിൽ പ്രതിഷേധം ആളിക്കത്തുന്നു. നിസാരമായ ഒരു സംസാരത്തിലൂടെ പ്രകോപനം കൊണ്ട കനേഡിയനായ ആൾ അതിവേഗം ശാരീരിക ആക്രമണത്തിലേക്ക് നീങ്ങുന്നതാണ് വീഡിയോയിലുള്ളത്.
മക്ഡൊണാൾഡ്സിലെ ‘മൊബൈൽ ഓർഡർ പിക്ക്-അപ്പ്’ കൗണ്ടറിനടുത്താണ് സംഭവം നടന്നത്. ടൊറന്റോ ബ്ലൂ ജെയ്സ് ജാക്കറ്റ് ധരിച്ച ഒരാൾ ഒരു പ്രകോപനവുമില്ലാതെ ഇന്ത്യൻ യുവാവിന് നേരെ ദേഷ്യത്തോടെ നടന്നു വന്ന് ഫോൺ വലിച്ചെറിയുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്. മദ്യപിച്ചിരുന്നെന്ന് കരുതുന്ന ഇയാൾ ഉടൻ തന്നെ ഇന്ത്യൻ യുവാവിനെ ശക്തമായി തള്ളുകയും കോളറിൽ പിടിച്ച് അക്രമിക്കുകയും ചെയ്തു.
സംഘർഷത്തിനിടെ, ഇന്ത്യൻ യുവാവ് ‘അഹങ്കാരിയാണ്’ എന്ന് അക്രമി ആക്രോശിക്കുന്നുണ്ടായിരുന്നു. എന്നാൽ ഇന്ത്യൻ യുവാവ് വളരെ ശാന്തനായി മറുപടി നൽകുന്നതും വീഡിയേയിൽ കാണാം. ഇതോടെ രോഷാകുലനായ അക്രമി, “നീ എന്നോട് എന്താണ് പറഞ്ഞത്?” എന്ന് ആവർത്തിച്ച് ചോദിച്ച് യുവാവിനെ ആക്രമിക്കുന്നത് തുടരുകയാണ്. എന്നാൽ, അക്രമി എത്ര പ്രകോപിപ്പിച്ചപ്പോഴും ഇന്ത്യൻ യുവാവ് തിരിച്ച് പ്രതികരിക്കാൻ പോകാതിരുക്കുന്നതും നമ്മുക്ക് വീഡിയോയിൽ കാണാം..
സംഘർഷം കൈവിട്ടുപോവുകയാണെന്ന് കണ്ടതോടെ ഹോട്ടലിലെ ജീവനക്കാരും മറ്റ് ആളുകളും ഉടൻ തന്നെ ഇടപെടുകയും ഇരുവരെയും പുറത്തേക്ക് മാറ്റാൻ ശ്രമിക്കുകയും ചെയ്തു. പുറത്തേക്ക് പോകുന്നതിന് മുമ്പും അക്രമി ഇന്ത്യൻ യുവാവിനെ അധിക്ഷേപിക്കുന്നത് തുടർന്നിരുന്നു. ടൊറന്റോ ആസ്ഥാനമായുള്ള അഭിഭാഷകനും മാധ്യമപ്രവർത്തകനുമായ കരീമ സാദ് ആണ് ഈ വീഡിയോ ആദ്യമായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
സംഭവം വൈറലായതോടെ കാനഡയിലെ വംശീയ വിവേചനത്തിനെതിരെയും കുടിയേറ്റ വിരുദ്ധ മനോഭാവത്തിനെതിരെയും ശക്തമായ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. “മദ്യപാനം വംശീയത കാണിക്കാൻ ഒരു കാരണമാകുന്നില്ല, ബഹുമാനം രാജ്യത്തിന്റെ പേരിലാവരുത്” എന്നാണ് പലരും കമന്റ് ചെയ്തത്. ഇത്തരം ആക്രമണങ്ങൾക്കെതിരെ അധികൃതർ കർശന നടപടി എടുക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
toronto/indian-youth-attacked-by-canadian-man-protests-erupt-video-viral



