ഒട്ടാവ: കാനഡയുടെ പരിഷ്കരിച്ച കുടിയേറ്റ നയം അനുസരിച്ച് 2026-ൽ 3,80,000 പുതിയ സ്ഥിരതാമസക്കാരെ (Permanent Residents) സ്വീകരിക്കാൻ രാജ്യം ഒരുങ്ങുന്നു. കൂടുതൽ വ്യക്തതയുള്ളതും ലക്ഷ്യബോധമുള്ളതുമായ ഒരു ഇമിഗ്രേഷൻ സംവിധാനമാണ് ഈ വർഷം നടപ്പിലാക്കുന്നത്. 2026-ൽ കാനഡ പിആർ നേടാൻ സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട 5 വഴികൾ പരിശോധിക്കാം
- എക്സ്പ്രസ് എൻട്രി (Express Entry)
കാനഡയിലെ ഏറ്റവും വേഗമേറിയ പിആർ സംവിധാനമാണിത്. വിദഗ്ധ തൊഴിലാളികൾക്ക് (Skilled Workers) വേണ്ടിയുള്ള ഈ പദ്ധതിയിലൂടെ 2026-ൽ 1,09,000 പേർക്ക് പിആർ നൽകാനാണ് ലക്ഷ്യമിടുന്നത്. അപേക്ഷ സമർപ്പിച്ച് 6 മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാകും എന്നതാണ് ഇതിന്റെ പ്രത്യേകത. വിദ്യാഭ്യാസം, പ്രായം, പ്രവൃത്തിപരിചയം, ഇംഗ്ലീഷ്/ഫ്രഞ്ച് ഭാഷാ പരിജ്ഞാനം എന്നിവയുടെ അടിസ്ഥാനത്തിലുള്ള പോയിന്റ് (CRS) വഴിയാണ് തിരഞ്ഞെടുപ്പ്. ഫ്രഞ്ച് ഭാഷ അറിയാവുന്നവർക്ക് കുറഞ്ഞ പോയിന്റിൽ പിആർ ലഭിക്കാൻ സാധ്യത കൂടുതലാണ്.
- പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP)
എക്സ്പ്രസ് എൻട്രിയിൽ മതിയായ പോയിന്റ് ലഭിക്കാത്തവർക്കുള്ള മികച്ച വഴിയാണിത്. കാനഡയിലെ ഓരോ പ്രവിശ്യകളും അവരുടെ തൊഴിൽ വിപണിയിലെ ആവശ്യങ്ങൾക്കനുസരിച്ച് ആളുകളെ തിരഞ്ഞെടുക്കുന്നു. 2026-ൽ 91,500 പേർക്ക് ഈ വഴിയിലൂടെ പിആർ നൽകും. ഒന്റാറിയോ, ആൽബർട്ട, ബ്രിട്ടീഷ് കൊളംബിയ തുടങ്ങിയ പ്രവിശ്യകൾ സ്വന്തം നിലയിൽ അപേക്ഷകൾ സ്വീകരിക്കും.
- അറ്റ്‌ലാന്റിക് ഇമിഗ്രേഷൻ പ്രോഗ്രാം (AIP)
കാനഡയിലെ അറ്റ്‌ലാന്റിക് പ്രവിശ്യകളായ നോവ സ്കോഷ്യ, ന്യൂ ബ്രൺസ്വിക്ക്, പ്രിൻസ് എഡ്വേർഡ് ഐലൻഡ്, ന്യൂഫൗണ്ട്‌ലാന്റ് ആൻഡ് ലാബ്രഡോർ എന്നിവിടങ്ങളിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്കുള്ള പദ്ധതിയാണിത്. ഈ പ്രവിശ്യകളിലെ അംഗീകൃത തൊഴിലുടമകളിൽ നിന്നുള്ള ‘ജോബ് ഓഫർ’ (Job Offer) നിർബന്ധമാണ്. 4,000 പേർക്ക് പ്രവേശനം നൽകും.
- റൂറൽ ഇമിഗ്രേഷൻ പൈലറ്റ് പദ്ധതികൾ (RCIP & FCIP)
കാനഡയിലെ ഉൾനാടൻ ഗ്രാമപ്രദേശങ്ങളിലെ ജനസംഖ്യയും സാമ്പത്തിക വളർച്ചയും ലക്ഷ്യമിട്ടുള്ള പുതിയ പദ്ധതികളാണിവ. ഏകദേശം 8,175 പേർക്ക് ഈ പൈലറ്റ് പദ്ധതികൾ വഴി പിആർ ലഭിക്കും. RCIPവഴി 14 ഗ്രാമീണ കമ്മ്യൂണിറ്റികളിലേക്ക് വിദഗ്ധ തൊഴിലാളികളെ നിയമിക്കുന്നു. FCIP എന്നത് ഫ്രഞ്ച് ഭാഷ സംസാരിക്കുന്നവർക്ക് മുൻഗണന നൽകുന്ന ഗ്രാമീണ പദ്ധതിയാണ്.
- സ്പൗസൽ സ്പോൺസർഷിപ്പ്
കാനഡയിലുള്ള ഒരാൾക്ക് തന്റെ പങ്കാളിയെ (ഭാര്യ/ഭർത്താവ്) കാനഡയിലേക്ക് കൊണ്ടുവരാനുള്ള എളുപ്പവഴിയാണിത്. 2026-ൽ 69,000 പേരെ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തും. ഇതിന് മറ്റ് സാമ്പത്തിക മാനദണ്ഡങ്ങളേക്കാൾ ഉപരിയായി ബന്ധത്തിന്റെ വിശ്വാസ്യത തെളിയിക്കുന്ന രേഖകളാണ് പ്രധാനം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പിആർ അപേക്ഷാ ഫീസ് സാധാരണയായി $1,525 (CAD) മുതലാണ് ആരംഭിക്കുന്നത്. ഫെഡറൽ സ്കിൽഡ് വർക്കർമാർക്ക് ഒരാൾക്ക് കുറഞ്ഞത് $15,263 (ഏകദേശം 9.5 ലക്ഷം രൂപ) ബാങ്ക് ബാലൻസ് കാണിക്കേണ്ടതുണ്ട്. അഗ്രി-ഫുഡ് പൈലറ്റ്, സ്റ്റാർട്ട്-അപ്പ് വിസ തുടങ്ങിയ ചില പദ്ധതികൾ നിലവിൽ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
ഒരു അംഗീകൃത ഇമിഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Top 5 Canada Permanent Residency Pathways In 2026



