📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണ് മൂന്ന് ചുമട്ടുതൊഴിലാളികൾക്ക് ദാരുണാന്ത്യം

Canada Varthakal by Canada Varthakal
February 23, 2026
in Kerala
Reading Time: 1 min read
കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണ് മൂന്ന് ചുമട്ടുതൊഴിലാളികൾക്ക് ദാരുണാന്ത്യം

image credits reporter tv

കോഴിക്കോട്: നഗരത്തിലെ തിരക്കേറിയ വലിയങ്ങാടിയിൽ പഴക്കംചെന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണ് മൂന്ന് ചുമട്ടുതൊഴിലാളികൾ മരിച്ചു. കിനാശ്ശേരി സ്വദേശി ജബ്ബാർ, അത്തോളി സ്വദേശികളായ അഷ്റഫ്, ബഷീർ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മറ്റ് രണ്ട് തൊഴിലാളികളെ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് ദുരന്തമുണ്ടായത്. മുൻപ് പാസ്‌പോർട്ട് ഓഫീസ് പ്രവർത്തിച്ചിരുന്ന കോഴിക്കോട് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് അപകടം സംഭവിച്ചത്.

അപകടസമയത്ത് അഞ്ച് തൊഴിലാളികളാണ് കെട്ടിടത്തിന് താഴെ ഉണ്ടായിരുന്നത്. സ്ലാബിനടിയിൽ കുടുങ്ങിക്കിടന്ന ഇവരെ നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് പുറത്തെടുത്തത്. ഉടൻ തന്നെ ബീച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്ന് പേരുടെ ജീവൻ രക്ഷിക്കാനായില്ല. മരിച്ച അഷ്റഫും ബഷീറും ഗാമ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരാണ്. തൊഴിലാളികൾ സ്ഥിരമായി വിശ്രമിക്കാനായി എത്തുന്ന ഇടമായിരുന്നു ഈ കെട്ടിടമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങൾ നിലവിൽ ബീച്ച് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ADVERTISEMENT

ഏകദേശം എഴുപത് വർഷത്തോളം പഴക്കമുള്ള ഈ കെട്ടിടം പൊളിച്ചുനീക്കാൻ നേരത്തെ നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ ഇത് അവഗണിച്ച് രണ്ടാഴ്ച മുൻപ് ഇവിടെ പുതിയൊരു സ്ഥാപനം പ്രവർത്തനമാരംഭിച്ചതായി ആരോപണമുണ്ട്. ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടങ്ങൾക്ക് ലൈസൻസ് നൽകുന്നത് നഗരസഭയുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ അനാസ്ഥയാണെന്ന് കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് എസ്.വി. സയ്യിദ് ഷമീൽ മുഹമ്മദ് ആരോപിച്ചു. കൃത്യമായ സുരക്ഷാ പരിശോധനകൾ നടത്തുന്നതിൽ അധികൃതർ പരാജയപ്പെട്ടതായും അദ്ദേഹം കുറ്റപ്പെടുത്തി.

സംഭവത്തിൽ കോർപ്പറേഷന് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് മേയർ ഒ. സദാശിവൻ അറിയിച്ചു. വലിയങ്ങാടിയിലെ അപകടത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് നാട്ടുകാരും തൊഴിലാളി സംഘടനകളും ആവശ്യപ്പെട്ടു. പഴയ കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ച് നഗരത്തിൽ വ്യാപകമായ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ ദാരുണ സംഭവം നടന്നിരിക്കുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Three porters die after building slab collapses in Valiyangadi, Kozhikode

Ad 1
Ad 2
Ad 3

Related Posts

പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥിനി വീടിനുള്ളിൽ മരിച്ച നിലയിൽ
Kerala

പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥിനി വീടിനുള്ളിൽ മരിച്ച നിലയിൽ

by Canada Varthakal
April 1, 2026
ലൈംഗികാതിക്രമക്കേസ്: സംവിധായകൻ രഞ്ജിത്ത് റിമാൻഡിൽ; എറണാകുളം സബ് ജയിലിലേക്ക് മാറ്റി
Kerala

ലൈംഗികാതിക്രമക്കേസ്: സംവിധായകൻ രഞ്ജിത്ത് റിമാൻഡിൽ; എറണാകുളം സബ് ജയിലിലേക്ക് മാറ്റി

by Canada Varthakal
April 1, 2026
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം; രഞ്ജിത്ത് ആശുപത്രിയില്‍ തുടരുന്നു, നടിയുടെ പരാതിയെക്കുറിച്ച് അറിയില്ലെന്ന് മൊഴി
Kerala

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം; രഞ്ജിത്ത് ആശുപത്രിയില്‍ തുടരുന്നു, നടിയുടെ പരാതിയെക്കുറിച്ച് അറിയില്ലെന്ന് മൊഴി

by Canada Varthakal
April 1, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.