കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് പുലർച്ചെയുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മൂന്ന് എംബിബിഎസ് വിദ്യാർത്ഥികൾ മരിച്ചു. നിയന്ത്രണം വിട്ട ഇലക്ട്രിക് സ്കൂട്ടർ വൈദ്യുതി പോസ്റ്റിലിടിച്ച് ഓടയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. മലബാർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായ നന്ദകിഷോർ, അഭിയാൻ, അഭിനവ് എന്നിവരാണ് മരിച്ചത്. പുലർച്ചെ രണ്ടരയോടെയുണ്ടായ അപകടത്തിൽ മൂവരും സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു. നിലവിൽ മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
Three MBBS students die in electric scooter accident in Koyilandy
ADVERTISEMENT
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



