സെന്റ് ജോൺസ്: ഡാനിഷ് ഭരണപ്രദേശമായ ഗ്രീൻലാൻഡിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിയിൽ ശക്തമായ പ്രതിഷേധവുമായി ലാബ്രഡോറിലെ നുനാറ്റ്സിയാവൂട്ട് ഭരണകൂടം. ഗ്രീൻലൻഡിലെ ഭൂരിപക്ഷ ജനതയായ നുനാറ്റ്സിയാവൂട്ട് വംശജർക്ക് തങ്ങളുടെ ഭാവി തീരുമാനിക്കാൻ അവകാശമുണ്ടെന്ന് നുനാറ്റ്സിയാവൂട്ട് പ്രസിഡന്റ് ജോഹന്നാസ് ലാംപെ വ്യക്തമാക്കി. ഗ്രീൻലൻഡിന് മേൽ പുറത്തുനിന്നുള്ള നിയന്ത്രണം അടിച്ചേൽപ്പിക്കാനുള്ള ഏതൊരു നീക്കവും ഇന്യൂട്ട് ജനതയുടെ സ്വാതന്ത്ര്യത്തിനും സ്വയം നിർണ്ണയാവകാശത്തിനും മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
വടക്കൻ ലാബ്രഡോറിലെ നുനാറ്റ്സിയാവൂട്ടും, ഗ്രീൻലൻഡും തമ്മിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള സാംസ്കാരികവും ചരിത്രപരവുമായ ബന്ധമുണ്ടെന്ന് ജോഹന്നാസ് ലാംപെ ഓർമ്മിപ്പിച്ചു. തങ്ങളുടെ സഹോദരങ്ങളായ ഗ്രീൻലൻഡിലെ ഇന്യൂട്ട് വംശജർക്ക് നുനാറ്റ്സിയാവൂട്ട് ഭരണകൂടം പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി അദ്ദേഹം പറഞ്ഞു. കാനഡയിൽ സ്വയംഭരണം നേടിയ ആദ്യ ഇന്യൂട്ട് മേഖലയായ നുനാറ്റ്സിയാവൂട്ട് , അഞ്ച് കമ്മ്യൂണിറ്റികൾ ഉൾപ്പെടുന്നതാണ്. ട്രംപിന്റെ പ്രസ്താവനകൾ ഗ്രീൻലൻഡുകാർക്കും യൂറോപ്പിലെ സഖ്യകക്ഷികൾക്കുമിടയിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഗ്രീൻലൻഡിനെ പിടിച്ചെടുക്കുമെന്ന ട്രംപിന്റെ ആവർത്തിച്ചുള്ള പ്രസ്താവനകൾ അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. മുൻപും സമാനമായ രീതിയിൽ ഗ്രീൻലൻഡ് വാങ്ങാനുള്ള താല്പര്യം ട്രംപ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഡെന്മാർക്കും ഗ്രീൻലൻഡ് ഭരണകൂടവും ഈ നീക്കങ്ങളെ തള്ളിക്കളയുകയായിരുന്നു. ജനങ്ങളുടെ താല്പര്യം മാനിക്കാതെ ഒരു ഭൂപ്രദേശത്തെ മറ്റൊരു രാജ്യത്തിന്റെ നിയന്ത്രണത്തിലാക്കാൻ ശ്രമിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നാണ് ഉയരുന്ന വിമർശനം. ഇന്യൂട്ട് ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന ആവശ്യത്തിന് ഈ പ്രതിഷേധത്തോടെ പുതിയ കരുത്ത് കൈവന്നിരിക്കുകയാണ്.
threats-against-greenland-are-attacks-on-inuit-says-nunatsiavut-leader-in-labrador
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



