ദില്ലി: തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി-എൻഡിഎ സഖ്യം പിടിച്ചെടുത്തതിന് പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘നന്ദി തിരുവനന്തപുരം’ എന്ന് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ച പ്രധാനമന്ത്രി, കോർപ്പറേഷനിൽ ബിജെപി-എൻഡിഎ സഖ്യത്തിന് ലഭിച്ച ഭൂരിപക്ഷം കേരള രാഷ്ട്രീയത്തിലെ ഒരു നിർണായക നിമിഷമാണെന്നും അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന്റെ വികസന അഭിലാഷങ്ങൾ നിറവേറ്റാൻ ബിജെപിക്ക് മാത്രമേ കഴിയൂ എന്ന് ജനങ്ങൾക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ ജനങ്ങൾ യുഡിഎഫിനെയും എൽഡിഎഫിനെയും മടുത്തതായും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. എൻഡിഎയിൽ നിന്നാണ് ജനങ്ങൾ സുതാര്യവും കാര്യക്ഷമവുമായ സദ്ഭരണം പ്രതീക്ഷിക്കുന്നത്. ഊർജ്ജസ്വലമായ ഈ നഗരത്തിന്റെ വളർച്ചയ്ക്കായി ബിജെപി പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘വികസിത കേരളം’ എന്ന ഹാഷ്ടാഗ് സഹിതമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ട്വീറ്റ് പങ്കുവെച്ചത്. സംസ്ഥാനത്ത് ബിജെപി ശക്തമായ ഒരു രാഷ്ട്രീയ ശക്തിയായി മാറുന്നതിന്റെ സൂചനയായാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തെ അദ്ദേഹം വിലയിരുത്തുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
This is a crucial moment in Kerala politics: Modi thanks Thiruvananthapuram!


