പാലക്കാട്: കേരളത്തിലെ പൊതുജനമനോഭാവം എൻഡിഎയ്ക്ക് അനുകൂലമാണെന്നും എൽഡിഎഫ്-യുഡിഎഫ് മുന്നണികളുടെ ദുർഭരണത്തിൽ ജനങ്ങൾ അതൃപ്തരാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മലയാളത്തിൽ കുറിച്ചു. ഇന്ന് വൈകിട്ട് കേരളത്തിലെ ജനങ്ങൾക്കൊപ്പം ചെലവഴിക്കാൻ ഉറ്റുനോക്കുകയാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, പാലക്കാട് നടക്കുന്ന പൊതുറാലിയിൽ പ്രസംഗിച്ച ശേഷം തൃശൂരിൽ വമ്പിച്ച റോഡ് ഷോയിൽ പങ്കെടുക്കും. തൃശൂരിലെ റോഡ് ഷോയിൽ എൻഡിഎ സ്ഥാനാർത്ഥികളായ പത്മജ വേണുഗോപാൽ (തൃശൂർ), കെ.കെ. അനീഷ് കുമാർ (മണലൂർ), സി.സി. മുകുന്ദൻ (നാട്ടിക) എന്നിവരും പ്രധാനമന്ത്രിക്കൊപ്പം തുറന്ന വാഹനത്തിൽ അണിനിരക്കുമെന്നും അദ്ദേഹം സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
“This evening with the people of Kerala”; Prime Minister Narendra Modi posts in Malayalam
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



