📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

ആർപ്പോ ഇർറോ… ഓളപ്പരപ്പിൽ ആവേശമാകാൻ 15-ാമത് ബ്രാംപ്ടൺ നെഹറുട്രോഫി വള്ളംകളി, ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം

Canada Varthakal by Canada Varthakal
August 15, 2025
in Ontario
Reading Time: 2 mins read
ആർപ്പോ ഇർറോ… ഓളപ്പരപ്പിൽ ആവേശമാകാൻ 15-ാമത് ബ്രാംപ്ടൺ നെഹറുട്രോഫി വള്ളംകളി, ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം

ബ്രാംപ്ടണിൽ പ്രൊഫസസേർസ് ലേക്കിൽ ‘ആർപ്പോ ഇർറോ’ ആരവങ്ങൾ ഉയരാൻ ഇനി മണിക്കൂറുകൾ മാത്രം. 15-ാമത് ബ്രംപ്ടൺ നെഹറു ട്രോഫി വള്ളംകളിക്ക് ഓഗസ്റ്റ് 16-ന് രാവിലെ 10 മണി മുതൽ ആരംഭമാവുകയാണ്. കഴിഞ്ഞ വർഷങ്ങളിൽ കാനഡയിലെ ടീമുകൾ മാത്രമാണ് മത്സരിച്ചിരുന്നതെങ്കിൽ ഇത്തവണ കപ്പടിക്കാൻ നേപ്പാൾ, ഹരിയാന, ഫിലിപ്പീൻസ്,ഫിജി തുടങ്ങിയ ടീമുകളും മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ വർഷം 27 ടീമുകളാണ് മത്സരിച്ചിരുന്നത്. ഇത്തവണയും 20-ൽ അധികം ടീമുകൾ ഓളപ്പരപ്പിൽ ആവേശം തീർക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.ഒപ്പം മത്സരം ആവേശമാക്കാൻ ബ്രാംപ്ടൺ ഫയർ ഫോഴ്സ് ടീം, (കയാക്കേഴ്‌സ്), റീജിയണൽ പോലീസ് ടീം, ബ്രാംപ്ടൺ മേയറുടെ ടീമും അണിനിരക്കും.

വള്ളംകളിയോടനുബന്ധിച്ച് നടക്കുന്ന ‘കമ്മ്യൂണിറ്റി പരേഡ് ഇൻ ബോട്ട്‌സിൽ’ ബ്രാംപ്ടൺ മേയറും പങ്കെടുക്കും. കേളരത്തനിമ വിളിച്ചോതുന്ന കാർണിവൽ, തിരുവാതിര, ചെണ്ടമേളം എന്നിവയോടുകൂടി പരിപാടിക്ക് മാറ്റുകൂട്ടും. കഴിഞ്ഞ വർഷങ്ങളിൽ 4000-ൽ അധികം ആളുകളാണ് പങ്കെടുത്തത്. ഇത്തവണയും വലിയ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. ബ്രാംപ്ടണിലെ റിയൽറ്ററും റേസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റുമായ അരുൺകുമാർ ശിവരാമനാണ് ഇത്തവണത്തെ പരിപാടിയുടെ മെഗാ സ്പോൺസർ.

ADVERTISEMENT
WhatsApp Image 2025 08 15 at 22.58.52
മെഗാ സ്പോൺസർ അരുൺകുമാർ ശിവരാമൻ

കാനഡയിലെ മലയാളി സമൂഹത്തിന്റെ ഒരു പരിപാടി എന്നതിനപ്പുറം, കായികഭാവനയുടെയും കേരള സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും ആഗോള ആഘോഷമായി മാറുകയാണ് ഈ വള്ളംകളി. ഇതിനെല്ലാം പിന്നിൽ ഒരു മലയാളി കൂടിയായ കുര്യൻ പ്രക്കാനമാണ്. കാനഡയിലെ ഒന്റാറിയോ പ്രവിശ്യയുടെ ബ്രാംപ്ടൺ നഗരത്തിലെ ബിസിനസ് അംബാസഡർ കൂടിയായ ഇദ്ദേഹം കഴിഞ്ഞ 14 വർഷമായി കേരളത്തിലെ പ്രശസ്തമായ നെഹ്‌റു ട്രോഫിയുടെ മാതൃകയിൽ ‘ബ്രാംപ്ടൺ ബോട്ട് റേസ്’ സംഘടിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.

Untitled design 8
കുര്യൻ പ്രക്കാനം

പത്തനംതിട്ട സ്വദേശിയായ നൂറാണിക്കുഴിയിൽ കുര്യൻ ബേബി എന്ന കുര്യൻ പ്രക്കാനം 1993ലാണ് കാനഡയിലേക്ക് കുടിയേറിയത്. പിന്നീട് മലയാളി സമൂഹത്തിന്റെ സാംസ്കാരിക, വിദ്യാഭ്യാസ, സാമൂഹിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ബ്രാംപ്ടൺ മലയാളി സമാജത്തിന്റെ പ്രസിഡന്റായി. 2009-ലെ ഓണക്കാലത്താണ് തന്റെ ജന്മനാട്ടിലെ ഈ ഊർജ്ജസ്വലമായ കായിക വിനോദം തന്റെ രണ്ടാമത്തെ വീടായ കാനഡയിലേക്ക് കൊണ്ടുവരാൻ അദ്ദേഹം തീരുമാനിക്കുന്നത്. കാനഡയിൽ വള്ളംകളിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

WhatsApp Image 2025 08 15 at 22.44.05


കേരളത്തിലെ പരമ്പരാഗത ചുണ്ടൻ വള്ളങ്ങൾ കാനഡയിൽ ലഭ്യമാക്കാൻ ബുദ്ധിമുട്ടായതിനാൽ, സംഘാടകർ നയാഗ്ര വെള്ളച്ചാട്ടത്തിലെ ടൂറിസ്റ്റ് കേന്ദ്രത്തിൽ നിന്ന് വാടകയ്ക്കെടുക്കുന്ന ചൈനീസ് ഡ്രാഗൺ ബോട്ടുകളാണ് ഉപയോഗിക്കുന്നത്. ആദ്യകാലങ്ങളിൽ ഇത്തരം ഒരു പരിപാടിക്ക് അനുമതി നേടുന്നത് ശ്രമകരമായിരുന്നു. അന്ന് വെറും നാല് വള്ളങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. കാനഡയിലെ പ്രമുഖ മലയാളി റിയൽ എസ്റ്റേറ്റ് വ്യവസായിയായ മനോജ് കറാത്തയാണ് കഴിഞ്ഞ 14 വർഷമായി വള്ളംകളിയുടെ മെഗാ സ്പോൺസറായിരുന്നത്.

WhatsApp Image 2025 08 15 at 22.44.07 1
2024-ലെ ബോട്ട് റേസിൽ കുര്യൻ പ്രക്കാനത്തോടപ്പം പീൽ റീജിയണൽ പോലീസ് ചീഫ് നിഷാൻ ദുരൈപ്പ ,ബ്രാംപ്ടൺ മേയർ പാട്രിക് ബ്രൗൺ ,സിറ്റി കൗൺസിലർ റോഡ് പവർ ,മുൻ മെഗാ സ്പോൺസർ മനോജ് കറാത്ത

കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യൻ കൗൺസിലർ ജനറൽ, ബ്രാംപ്ടൺ എംപിമാർ, പ്രീമിയർമാർ, പിയറി പോയിൽവ്രെ എന്നിവർ പരിപാടിയിൽ പങ്കെടുത്തിരുന്നു. പ്രമുഖ വ്യവസായി എം.എ. യൂസഫലിയും ഒരിക്കൽ യുഎഇയിൽ നിന്ന് പരിപാടി ഫ്ലാഗ് ഓഫ് ചെയ്തിട്ടുണ്ട്.

WhatsApp Image 2025 08 15 at 22.44.09 1 1
എം.എ. യൂസഫലി യുഎഇയിൽ നിന്ന് പരിപാടി ഫ്ലാഗ് ഓഫ് ചെയ്‌തപ്പോൾ

കുര്യൻ പ്രക്കാനം എന്ന വ്യക്തിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഈ ഉദ്യമം, ഇന്ന് അന്താരാഷ്ട്ര ശ്രദ്ധ നേടുന്ന ഒരു വാർഷിക പരിപാടിയായി വളർന്നത് മലയാളി സമൂഹത്തിൻ്റെ കൂട്ടായ പരിശ്രമത്തിൻ്റെ ഫലമാണ്. ഈ വള്ളംകളി, കേരളത്തിൻ്റെ പൈതൃകം വിദേശ മണ്ണിൽ സംരക്ഷിക്കപ്പെടുകയും പുതിയ തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുന്നതിൻ്റെ ഉജ്ജ്വലമായ അടയാളമാണ്.

WhatsApp Image 2025 08 15 at 22.44.04 1
WhatsApp Image 2025 08 15 at 22.44.03
WhatsApp Image 2025 08 15 at 22.44.05 3
WhatsApp Image 2025 08 15 at 22.44.05 2
WhatsApp Image 2025 08 15 at 22.44.02 1

Tags: brampton boat race
Ad 1
Ad 2
Ad 3

Related Posts

പ്രതിരോധ മേഖലയുടെ ഹബ്ബാകാൻ ഒഷാവ; ഫെഡറൽ സർക്കാരിന് പദ്ധതി സമർപ്പിച്ചു
Ontario

പ്രതിരോധ മേഖലയുടെ ഹബ്ബാകാൻ ഒഷാവ; ഫെഡറൽ സർക്കാരിന് പദ്ധതി സമർപ്പിച്ചു

by Canada Varthakal
March 29, 2026
ഒന്റാരിയോ ഓട്ടിസം പ്രോഗ്രാമിന് കൈത്താങ്ങ്; ബജറ്റ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് കമ്മ്യൂണിറ്റി
Ontario

ഒന്റാരിയോ ഓട്ടിസം പ്രോഗ്രാമിന് കൈത്താങ്ങ്; ബജറ്റ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് കമ്മ്യൂണിറ്റി

by Canada Varthakal
March 28, 2026
ഒന്റാരിയോ സൺഷൈൻ ലിസ്റ്റ് പുറത്ത്; ഉയർന്ന ശമ്പളം വാങ്ങുന്നവരിൽ OPG ഉദ്യോഗസ്ഥർ മുന്നിൽ
Ontario

ഒന്റാരിയോ സൺഷൈൻ ലിസ്റ്റ് പുറത്ത്; ഉയർന്ന ശമ്പളം വാങ്ങുന്നവരിൽ OPG ഉദ്യോഗസ്ഥർ മുന്നിൽ

by Canada Varthakal
March 28, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.