ശനിയാഴ്ച വൈകുന്നേരം വുഡ്‌ബൈൻ പാർക്കിന് സമീപം കൗമാരക്കാരൻ കുത്തേറ്റ് മരിച്ചു. രാത്രി 10 മണിക്ക് ശേഷമാണ് ആക്രമണവുമായി ബന്ധപ്പെട്ട് ഈസ്റ്റേൺ അവന്യൂ, കോക്സ്‌വെൽ അവന്യൂ പ്രദേശങ്ങളിലേക്ക് ഫോൺകോൾ വരുന്നതെന്ന് ടൊറന്റോ പോലീസ് സർവീസ് പറഞ്ഞു. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. കുത്തേറ്റ് അവശനിലയിലായ കൗമാരക്കാരനെയാണ് പൊലീസ് കണ്ടത്. ഉടൻ തന്നെ ഒരു ട്രോമ സെന്ററിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ, ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
ADVERTISEMENT



