📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

ആൽബർട്ട സ്കൂൾ നയങ്ങൾ വിവാദത്തിൽ; അധ്യാപക സമരം സാധ്യത, രക്ഷിതാക്കൾ ആശങ്കയിൽ

Canada Varthakal by Canada Varthakal
September 6, 2025
in Alberta
Reading Time: 1 min read
group of charirs

ആൽബർട്ടയിൽ അധ്യാപകരും സർക്കാരും തമ്മിലുള്ള തർക്കം രൂക്ഷമായതോടെ, രക്ഷിതാക്കളും വിദ്യാർത്ഥികളും വലിയ ആശങ്കയിൽ. പുതിയ അധ്യയന വർഷം ആരംഭിച്ചതിന് പിന്നാലെ സാധ്യതാ പട്ടികയിലുള്ള അധ്യാപക പണിമുടക്കും ലോക്കൗട്ടും വിദ്യാഭ്യാസ മേഖലയെ വലിയ പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന ഭയത്തിലാണ് രക്ഷിതാക്കൾ. ആൽബർട്ട ടീച്ചേഴ്സ് അസോസിയേഷൻ (Alberta Teachers’ Association – ATA), പ്രവിശ്യാ സർക്കാർ എന്നിവർ തമ്മിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് സാഹചര്യം വഷളായത്. നിലവിൽ 51,000-ത്തോളം അധ്യാപകർ പണിമുടക്കിനുള്ള അനുമതി തേടിയിട്ടുണ്ട്. അതേസമയം, സ്കൂൾ ബോർഡുകൾക്ക് അധ്യാപകരെ പിരിച്ചുവിടാനുള്ള അധികാരം ടീച്ചേഴ്സ് എംപ്ലോയർ ബാർഗെയ്‌നിംഗ് അസോസിയേഷൻ (Teachers’ Employer Bargaining Association) നൽകിയിട്ടുണ്ട്.

അധ്യാപക സമരം ഉണ്ടായാൽ കുട്ടികളുടെ പഠനം മുടങ്ങുമെന്നതിനൊപ്പം മറ്റ് കാര്യങ്ങൾക്കും ബുദ്ധിമുട്ടുണ്ടാകുമെന്ന് രക്ഷിതാക്കൾ പറയുന്നു. കുട്ടികളെ പകൽ മുഴുവൻ ശ്രദ്ധിക്കാൻ കഴിയുന്ന ശിശുസംരക്ഷണ കേന്ദ്രങ്ങളുടെ ലഭ്യതക്കുറവും പലരും ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച്, ഭിന്നശേഷിക്കാരായ കുട്ടികളുള്ള കുടുംബങ്ങൾക്കും, സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്നവർക്കും ഇത് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. പണിമുടക്ക് രണ്ട് ആഴ്ചയോളം നീണ്ടാൽ അത് പഠനത്തിൽ വലിയ വിടവ് സൃഷ്ടിക്കുമെന്നും, അത് നികത്താൻ കൂടുതൽ അധ്വാനം വേണ്ടിവരുമെന്നും രക്ഷിതാക്കൾ ആശങ്കപ്പെടുന്നു.

ADVERTISEMENT

അതേസമയം, പുസ്തകങ്ങൾ, കായിക മത്സരങ്ങൾ, ലിംഗനീതി തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ അടുത്തിടെ നടപ്പാക്കിയ പുതിയ നയങ്ങളും ഈ ആശയക്കുഴപ്പങ്ങൾ വർദ്ധിപ്പിക്കുന്നുണ്ട്. ലൈംഗിക ഉള്ളടക്കമുള്ള പുസ്തകങ്ങൾക്ക് സ്കൂൾ ലൈബ്രറികളിൽ ഏർപ്പെടുത്തിയ വിലക്ക്, 12 വയസ്സിന് മുകളിലുള്ള ട്രാൻസ്ജെൻഡർ പെൺകുട്ടികൾക്ക് കായിക മത്സരങ്ങളിൽ ഏർപ്പെടുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടങ്ങിയവ പുതിയ നയങ്ങളിൽ ഉൾപ്പെടുന്നു. ഈ നയങ്ങൾ അധ്യാപകർക്ക് കൂടുതൽ ജോലിഭാരം ഉണ്ടാക്കുന്നുവെന്നും, ഇത് അവരുടെ അതൃപ്തിക്ക് പ്രധാന കാരണമാണെന്നും ആൽബർട്ട ടീച്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജേസൺ ഷില്ലിംഗ് പറഞ്ഞു.

ഈ വിഷയങ്ങളെല്ലാം രക്ഷിതാക്കളെ സ്കൂൾ കൗൺസിലുകളും സ്കൂൾ ബോർഡുകളുമായി കൂടുതൽ ഇടപഴകാൻ പ്രേരിപ്പിക്കുന്നുണ്ടെന്ന് ആൽബർട്ട സ്കൂൾ കൗൺസിൽസ് അസോസിയേഷൻ വൈസ് പ്രസിഡന്റ് മെഗാൻ പാരിസിയൻ ചൂണ്ടിക്കാട്ടി. നിലവിലെ സാഹചര്യങ്ങൾ രക്ഷിതാക്കളെ കൂടുതൽ ബോധവാന്മാരാക്കാൻ സഹായിക്കുമെന്നും, ഒക്ടോബർ 20-ന് നടക്കാനിരിക്കുന്ന സ്കൂൾ ബോർഡ് തെരഞ്ഞെടുപ്പുകളിൽ ഇത് പ്രതിഫലിക്കുമെന്നും അവർ പ്രതീക്ഷ പ്രകടിപ്പിച്ചു. അതേസമയം, ചർച്ചകൾക്ക് ടീച്ചേഴ്സ് അസോസിയേഷൻ തിരികെ വരണമെന്ന് ആവശ്യപ്പെട്ട ധനമന്ത്രി നേറ്റ് ഹോർണർ, വിദ്യാർത്ഥികൾക്ക് ദോഷകരമായ സാഹചര്യങ്ങളുണ്ടായാൽ മാത്രമേ ലോക്കൗട്ട് പോലുള്ള നടപടികളിലേക്ക് കടക്കൂ എന്നും വ്യക്തമാക്കി.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Alberta school policies in controversy; teachers' strike likely, parents concerned
Ad 1
Ad 2
Ad 3

Related Posts

apps
Alberta

സോഷ്യൽ മീഡിയ നിയന്ത്രണം: ആഗോളതലത്തിൽ ചർച്ചകൾ സജീവം, നിലപാട് വ്യക്തമാക്കി ആൽബർട്ട

by Canada Varthakal
April 1, 2026
ആൽബർട്ടയിൽ ജീവിതച്ചെലവ് കൂടും; ഹോട്ടൽ വാടകയും ടാക്സും വർദ്ധിക്കുന്നു, അറിഞ്ഞിരിക്കേണ്ട 5 പ്രധാന മാറ്റങ്ങൾ!
Alberta

ആൽബർട്ടയിൽ ജീവിതച്ചെലവ് കൂടും; ഹോട്ടൽ വാടകയും ടാക്സും വർദ്ധിക്കുന്നു, അറിഞ്ഞിരിക്കേണ്ട 5 പ്രധാന മാറ്റങ്ങൾ!

by Canada Varthakal
March 31, 2026
flags
Alberta

കാനഡയിൽ നിന്ന് വേർപെടാൻ ആൽബർട്ട; വിഭജന ഹർജിയിൽ ഒപ്പുശേഖരണം ലക്ഷ്യത്തിൽ

by Canada Varthakal
March 31, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.