ന്യൂഫൗണ്ട്ലാന്റ് ലാബ്രഡോറിന്റെ 2025-26 ബജറ്റിൽ $372 മില്യൺ deficit പ്രവചിക്കുന്നു, ഇത് പ്രവിശ്യയുടെ സാമ്പത്തിക സന്തുലനം കൈവരിക്കാനുള്ള പദ്ധതിയിൽ കാലതാമസം സൃഷ്ടിക്കുന്നു. ആഗോള പ്രേശ്നങ്ങൾ , ട്രംപിന്റെ കീഴിലുള്ള യു.എസ് താരിഫുകളെക്കുറിച്ചുള്ള ആശങ്ക എന്നിവയാണ് പ്രധാന കാരണങ്ങളായി ധനകാര്യ മന്ത്രി സിയോബൻ കോഡി ചൂണ്ടിക്കാട്ടിയത്. സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടുന്നതിനായി $200 മില്യൺ അടിയന്തര ഫണ്ട് മാറ്റിവെച്ചിട്ടുണ്ട്, എന്നാൽ ഇത് ഉപയോഗിച്ചാൽ deficit വർധിക്കാൻ സാധ്യതയുണ്ട്.
$11 ബില്യൺ ബജറ്റിൽ ഏറ്റവും ചിലവേറിയ ആരോഗ്യസംരക്ഷണത്തിനായി $4.4 ബില്യൺ ഉൾപ്പെടുന്നു. സംസ്ഥാനം $4.1 ബില്യൺ വായ്പയെടുക്കും, മൊത്തം കടം $19.4 ബില്യണിലേക്ക് ഉയരും. സെന്റ് ജോൺസിലെ പുതിയ മാനസികാരോഗ്യ ആശുപത്രി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് വായ്പയെടുക്കൽ അനിവാര്യമാണെന്ന് കോഡി വാദിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് deficit $120 മില്യൺ വർദ്ധിച്ചിട്ടുണ്ടെങ്കിലും, മെച്ചപ്പെട്ട വരുമാനവും ചെലവ് നിയന്ത്രണവുമായി അടുത്ത വർഷം ബജറ്റ് സന്തുലനം കൈവരിക്കുമെന്ന് കോഡി പ്രതീക്ഷ പ്രകടിപ്പിച്ചു.
സാമ്പത്തിക വളർച്ച 2024-ലെ 6.7% ൽ നിന്ന് 2025-ൽ 4.4% ലേക്കും 2026-ൽ 1.6% ലേക്കും കുറയുമെന്നും പ്രവചിക്കുന്നു, എന്നാൽ പ്രതീക്ഷിക്കുന്ന ഊർജ്ജ പദ്ധതി വരുമാനങ്ങളുമായി പിന്നീട് വീണ്ടെടുക്കുമെന്ന് കരുതുന്നു. ഈ ബജറ്റ് സ്ഥാനമൊഴിയുന്ന പ്രീമിയർ ആൻഡ്രൂ ഫ്യൂറിയുടെ കീഴിലുള്ള അവസാനത്തേതാണ്, 2020 മുതൽ deficit ഗണ്യമായി കുറയ്ക്കാൻ അദ്ദേഹം സഹായിച്ചെങ്കിലും, അറ്റ കടം ഉയർന്ന നിലയിൽ തുടരുന്നു.



