📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home ottawa

റൈഡോ നദിയിൽ ധൈര്യമായി ഇറങ്ങിക്കോളൂ! പഴയ കഥകൾ മറന്നേക്കൂ!; റൈഡോ നദിയിൽ നീന്തുന്നത് ഇനി സുരക്ഷിതമെന്ന് പുതിയ പഠനം

Canada Varthakal by Canada Varthakal
July 30, 2025
in ottawa
Reading Time: 1 min read
Mooney's Bay Beach on Tuesday

ctv

ഓട്ടാവയിലെ ചുട്ടുപൊള്ളുന്ന വേനലിൽ ഒരു കുളിർമഴ ആരും ആഗ്രഹിക്കും. നഗരത്തിൽ ആളുകൾക്ക് നീന്തിക്കുളിക്കാൻ കൂടുതൽ ഇടങ്ങൾ വേണമെന്ന ആവശ്യം ഏറിവരികയാണ്. ഒട്ടാവ നദിയിലെ റിവർ ഹൗസും റൈഡോ കനാലിലെ ഡോസ് ലേക്കും ഇതിന്റെ ഭാഗമായി ഒരുക്കിയ നീന്തൽ കേന്ദ്രങ്ങളാണ്. എന്നാൽ, റൈഡോ നദിയെപ്പറ്റി ഒരുപാട് തെറ്റിദ്ധാരണകളുണ്ടായിരുന്നു. നദി വൃത്തിയില്ലാത്തതാണെന്നും മലിനമാണെന്നും പലരും വിശ്വസിച്ചു. പക്ഷേ, ആ ധാരണകൾ മാറാൻ പോകുകയാണ്!

കാർലറ്റൺ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ ബാനു ഓർമെസി ഈ തെറ്റിദ്ധാരണകൾ മാറ്റിയെടുക്കാൻ ഇറങ്ങിയിരിക്കുകയാണ്. “കാലാവസ്ഥാ മാറ്റം സത്യമാണ്. ഒട്ടാവയിലെ ചൂട് നോക്കൂ!” അവർ പറയുന്നു. “ചൂടിൽ നിന്ന് ആശ്വാസം നേടാനും നീന്താനും നമുക്ക് കൂടുതൽ സൗകര്യങ്ങൾ വേണം.” റൈഡോ നദിക്കടുത്ത് താമസിക്കുന്ന ഓർമെസി, ചില സന്നദ്ധപ്രവർത്തകരെയും വിദഗ്ദ്ധരെയും കൂട്ടി നദിയിലെ വെള്ളം പരിശോധിക്കാൻ തുടങ്ങി. മനോട്ടിക്, ബ്രൂവർ പാർക്ക്, വിൻഡ്‌സർ പാർക്ക്, ബ്രാൻറ്‌വുഡ് പാർക്ക്, സ്പ്രിംഗ്‌ഹർസ്റ്റ് പാർക്ക് എന്നിങ്ങനെ അഞ്ച് പ്രധാന സ്ഥലങ്ങളിൽ ആഴ്ചതോറും വെള്ളം പരിശോധിച്ചു.

ADVERTISEMENT

ഈ അഞ്ച് ആഴ്ചത്തെ പരിശോധനാ ഫലങ്ങൾ ഞെട്ടിക്കുന്നതാണ്!.. റൈഡോ നദിയിലെ വെള്ളം മികച്ച നിലവാരത്തിലുള്ളതും നീന്താനും മറ്റ് വിനോദങ്ങൾക്കും തികച്ചും സുരക്ഷിതവുമാണെന്ന് ഓർമെസി ഉറപ്പിച്ചു പറയുന്നു. “വെള്ളം നല്ലത് എന്നല്ല, അടിപൊളിയാണ്,” അവർ ആവേശത്തോടെ പറഞ്ഞു.

സാധാരണയായി 100 മില്ലിലിറ്റർ വെള്ളത്തിൽ 50 മുതൽ 60 വരെ ഇ-കോളി ബാക്ടീരിയകൾ മാത്രമേ കണ്ടെത്താനായുള്ളൂ. എന്നാൽ, ഒൻ്റാറിയോയിലെ സുരക്ഷാ മാനദണ്ഡം 100 മില്ലിലിറ്റർ വെള്ളത്തിൽ 200 ഇ-കോളി വരെയാകാം എന്നതാണ്!.. അതായത്, നമ്മുടെ നദിയിലെ വെള്ളം സുരക്ഷാ മാനദണ്ഡങ്ങളെക്കാൾ എത്രയോ മികച്ചതാണ്!

1960-കളിലും 70-കളിലും നദിയിലേക്ക് മാലിന്യം കലർന്നിരുന്നുവെങ്കിലും നഗരം ഇപ്പോൾ കാര്യമായ പുരോഗതി നേടിയിട്ടുണ്ട്. മഴ പെയ്യുമ്പോൾ അഴുക്കുവെള്ളം നദിയിലേക്ക് ഒഴുക്കിവിടുന്നു എന്ന ധാരണയും തെറ്റാണെന്ന് ഓർമെസി പറയുന്നു. “ഇപ്പോൾ അങ്ങനെയുള്ള സംഭവങ്ങൾ വളരെ അപൂർവമാണ്,” അവർ വ്യക്തമാക്കി.

നിലവിൽ, ഓട്ടാവയിൽ മൂണീസ് ബേയിൽ മാത്രമാണ് റൈഡോ നദിയിൽ ഒരു ബീച്ചുള്ളത്. കഴിഞ്ഞ വേനലിൽ 22 ദിവസത്തോളം ഇത് അടച്ചിട്ടിരുന്നു. എന്നാൽ, ഓർമെസിയുടെ പഠനഫലങ്ങൾ അനുസരിച്ച്, റൈഡോ നദിയിൽ കൂടുതൽ ബീച്ചുകൾ തുറക്കാൻ സാധ്യതയുണ്ട്. ആളുകൾക്ക് വെള്ളം സുരക്ഷിതമാണെന്ന് ബോധ്യപ്പെടുത്താൻ കൂടുതൽ വിവരങ്ങളും പരിശോധനകളും ആവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു. റൈഡോ നദിയിലെ ശുദ്ധമായ വെള്ളം ഒരു പുതിയ സാധ്യതയാണ് തുറന്നുതരുന്നത്.

Take a dip in the Rideau River! Forget the old stories!; New study says swimming in the Rideau River is now safe
Ad 1
Ad 2
Ad 3

Related Posts

ഒട്ടാവയിൽ ഇന്ധനവില കുറയുന്നു? വെള്ളിയാഴ്ച ലിറ്ററിന് 6 സെന്റ് കുറയാൻ സാധ്യത
ottawa

ഒട്ടാവയിൽ ഇന്ധനവില കുറയുന്നു? വെള്ളിയാഴ്ച ലിറ്ററിന് 6 സെന്റ് കുറയാൻ സാധ്യത

by Canada Varthakal
March 27, 2026
ഒന്റാറിയോ ബജറ്റ് 2026: ഒട്ടാവയിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് മുൻഗണന
ottawa

ഒന്റാറിയോ ബജറ്റ് 2026: ഒട്ടാവയിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് മുൻഗണന

by Canada Varthakal
March 26, 2026
കാനഡയിലെ പരോൾ നിയമ പരിഷ്കാരം: ‘ബ്രയാൻസ് ബിൽ’ തള്ളി ഹൗസ് ഓഫ് കോമൺസ്
ottawa

കാനഡയിലെ പരോൾ നിയമ പരിഷ്കാരം: ‘ബ്രയാൻസ് ബിൽ’ തള്ളി ഹൗസ് ഓഫ് കോമൺസ്

by Canada Varthakal
March 26, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.