ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയുമായി ഏറ്റുമുട്ടാൻ പാകിസ്ഥാൻ മുന്നോട്ടുവെച്ച ഉപാധികൾ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ICC) പാടെ തള്ളി. ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കേണ്ട മത്സരത്തിൽ ഇന്ത്യയെ ബഹിഷ്കരിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പാകിസ്ഥാൻ, അതിൽ നിന്ന് പിന്മാറാൻ മുന്നോട്ടുവെച്ച ആവശ്യങ്ങളൊന്നും ഐസിസി മുഖവിലയ്ക്കെടുത്തില്ല.
ഫെബ്രുവരി 15 ന് ശ്രീലങ്കയിലെ കൊളംബോയിലാണ് ഇരു ടീമുകളും തമ്മിലുള്ള മത്സരം നടക്കേണ്ടത്. എന്നാൽ ഇന്ത്യയ്ക്കെതിരെ കളിക്കാനില്ലെന്ന് ടൂർണമെന്റ് തുടങ്ങുന്നതിന് മുന്നേ പാകിസ്ഥാൻ പ്രഖ്യാപിച്ചിരുന്നു. പിന്നീടാണ് ഇന്ത്യക്കെതിരെ മത്സരിക്കാൻ ഐസിസിക്ക് മുന്നിൽപാകിസ്ഥാൻ ഉപാധികൾ വെച്ചത്. ഐസിസി പ്രതിനിധിക്ക് മുമ്പാകെയാണ് ആവശ്യം മുന്നോട്ടുവച്ചത്.
ഇന്ത്യയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തണം, ത്രിരാഷ്ട്ര പരമ്പര സംഘടിപ്പിക്കണം, ഇന്ത്യൻ താരങ്ങൾ മൈതാനത്ത് വെച്ച് ഹസ്തദാനം നൽകണം തുടങ്ങിയ വിചിത്രമായ ആവശ്യങ്ങളാണ് പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്‌സിൻ നഖ്‌വി ഉന്നയിച്ചത്. എന്നാൽ ലാഹോറിൽ നടന്ന കൂടിക്കാഴ്ചയിൽ ഐസിസി നിലപാട് വ്യക്തമാക്കുകയായിരുന്നു. ഇന്ത്യൻ ടീമുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നത് ബിസിസിഐ ആണെന്നും രാജ്യങ്ങൾ തമ്മിലുള്ള ഇത്തരം വിഷയങ്ങളിൽ ഇടപെടാൻ ഐസിസിക്ക് കഴിയില്ലെന്നും പ്രതിനിധി സംഘം അറിയിച്ചു. ഇതോടെ ലോകകപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഇനി രാജ്യങ്ങൾ നേരിട്ടായിരിക്കും. ഇന്ത്യൻ ടീമുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുന്നതും മത്സരങ്ങൾ നിശ്ചയിക്കുന്നതും ബിസിസിഐ ആണെന്ന് ഐസിസി വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
T20 World Cup 2026: ICC Rejects Pakistan Cricket Boards Demands



