ടി20 ലോകകപ്പ് 2026-ന്റെ ആവേശകരമായ സൂപ്പർ എട്ട് പോരാട്ടത്തിൽ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടുകയാണ്. 2024 ലോകകപ്പ് ഫൈനലിന്റെ ആവർത്തനമെന്ന് വിശേഷിപ്പിക്കാവുന്ന ഈ മത്സരം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി ഏഴ് മണിക്കാണ് ആരംഭിക്കുന്നത് (ടൊറൻ്റോ സമയം 8:30am). ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്ഥാൻ, നമീബിയ, നെതർലൻഡ്‌സ്, യുഎസ്എ എന്നീ ടീമുകളെ പരാജയപ്പെടുത്തി അപരാജിതരായാണ് ഇന്ത്യ വരുന്നത്. മറുവശത്ത് ന്യൂസിലൻഡ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ കരുത്തരെ വീഴ്ത്തിയ ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്കൻ നിരയും എത്തുന്നത്.
ടീം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഓപ്പണർ അഭിഷേക് ശർമ്മയുടെ ഫോമില്ലായ്മ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ ടൂർണമെന്റിലെ മൂന്ന് മത്സരങ്ങളിലും റൺസൊന്നും എടുക്കാനാവാതെ പുറത്തായ അഭിഷേകിന് ഇന്ന് അവസാന അവസരമാകാനാണ് സാധ്യത. മിഡിൽ ഓർഡറിൽ തിലക് വർമ്മയുടെ മെല്ലെപ്പോക്കും ടീമിന് തലവേദനയാകുന്നു. ഈ സാഹചര്യത്തിൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് സഞ്ജു സാംസന്റെ കടന്നുവരവിനാണ്. പ്ലേയിംഗ് ഇലവനിൽ മാറ്റമുണ്ടായാൽ സഞ്ജുവിനോ അല്ലെങ്കിൽ റിങ്കു സിംഗിനോ അവസരം ലഭിച്ചേക്കാം.
ബൗളിംഗ് നിരയിൽ ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ജസ്പ്രീത് ബുംറ നയിക്കുന്ന ആക്രമണനിര ദക്ഷിണാഫ്രിക്കൻ ബാറ്റിംഗിന് വലിയ ഭീഷണി ഉയർത്തുന്നു. അതേസമയം, ഏയ്ഡൻ മാർക്രം നയിക്കുന്ന പ്രോട്ടീസ് നിരയിൽ എല്ലാ താരങ്ങളും മികച്ച ഫോമിലാണെന്നത് ഇന്ത്യയ്ക്ക് വെല്ലുവിളിയാണ്. എന്നിരുന്നാലും, നിർണ്ണായക മത്സരങ്ങളിലെ സ്ഥിരതയില്ലായ്മയാണ് ദക്ഷിണാഫ്രിക്കൻ ടീമിനെ അലട്ടുന്ന പ്രധാന പ്രശ്നം. സൂപ്പർ എട്ടിലെ മറ്റൊരു മത്സരത്തിൽ ഇന്ന് ശ്രീലങ്ക ഇംഗ്ലണ്ടിനെയും നേരിടുന്നുണ്ട്.
India vs South Africa Super 8: Will Sanju Play?
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



