സറി: കാനഡയിലെ സറേയിൽ വ്യാപാര സ്ഥാപനത്തിന് നേരെ വെടിവെയ്പ്പ്. ബുധനാഴ്ച പുലർച്ചെയുണ്ടായ ഈ ആക്രമണം പണം തട്ടാനുള്ള ഭീഷണികളുടെ ഭാഗമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പുലർച്ചെ 3:50-ഓടെ 120-ാം സ്ട്രീറ്റിലെ 8100 ബ്ലോക്കിലാണ് വെടിയൊച്ച കേട്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സറി പോലീസ് സർവീസ് (SPS) ഉദ്യോഗസ്ഥർ സ്ഥാപനത്തിന് കേടുപാടുകൾ സംഭവിച്ചതായി കണ്ടെത്തി. ഭാഗ്യവശാൽ, ആ സമയത്ത് കടയ്ക്കുള്ളിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി. ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഈ മാസം സറേയിൽ ഇത്തരം ഭീഷണിപ്പെടുത്തലുകളും അതിക്രമങ്ങളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് പുതിയ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നഗരത്തിലെ ക്രമസമാധാന നില തകരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച സറി മേയർ, സ്ഥിതിഗതികൾ നേരിടാൻ കേന്ദ്ര സർക്കാർ ‘അടിയന്തരാവസ്ഥ’ പ്രഖ്യാപിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരമോ സിസിടിവി ദൃശ്യങ്ങളോ ലഭിക്കുന്നവർ 604-599-0502 എന്ന നമ്പറിൽ പോലീസിനെ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Surrey business targeted in extortion-related shooting: police



