ടൊറന്റോയിൽ ഉയർന്ന താപനിലയും ഈർപ്പമുള്ള കാലാവസ്ഥയും തിരിച്ചെത്തുമെന്ന് മുന്നറിയിപ്പ്. കുറച്ച് ദിവസത്തെ ആശ്വാസത്തിന് ശേഷമാണ് വീണ്ടും ഉഷ്ണകാലാവസ്ഥ എത്തുന്നത്. കാലാവസ്ഥാ നിരീക്ഷകൻ ബിൽ കോൾട്ടർ അറിയിച്ചത് അനുസരിച്ച്, ബുധനാഴ്ച ടൊറന്റോയിൽ 28 ഡിഗ്രി സെൽഷ്യസ് താപനിലയും കുറഞ്ഞ ഈർപ്പവും അനുഭവപ്പെട്ടു.
എന്നാൽ വ്യാഴാഴ്ചയോടെ കാലാവസ്ഥയിൽ വലിയ മാറ്റം വരുമെന്നും ചൂടും ഈർപ്പവും വർദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്തയാഴ്ച പകുതിയോടെയും ഈ സ്ഥിതി തന്നെ തുടരും. വ്യാഴാഴ്ച ടൊറന്റോയിൽ 34 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും. ഈർപ്പം കൂടി കണക്കിലെടുക്കുമ്പോൾ ഇത് 42 ഡിഗ്രി സെൽഷ്യസായി അനുഭവപ്പെടും.
വ്യാഴാഴ്ച രാത്രി മുതൽ വെള്ളിയാഴ്ച രാവിലെ വരെ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കോൾട്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പരിസ്ഥിതി കാനഡയുടെ (Environment Canada) പ്രവചനം അനുസരിച്ച് വെള്ളിയാഴ്ച ടൊറന്റോയിൽ കൂടിയ താപനില 29 ഡിഗ്രി സെൽഷ്യസ് ആയിരിക്കും.



