ടൊറന്റോ നഗരത്തിന്റെ കിഴക്കേ അറ്റത്തുള്ള ഒരു ഹൈസ്കൂളിന് സമീപം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് നടന്ന സംഘർഷത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് കുത്തേറ്റു. കുട്ടികളെ ആക്രമിച്ച പ്രതിയെ ടൊറന്റോ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കിംഗ്സ്റ്റൺ റോഡിന് സമീപമുള്ള ഗിൽഡ്‌വുഡ് പാർക്ക്‌വേയിലാണ് അതിക്രമം. പരിക്കേറ്റ രണ്ട് ഹൈസ്കൂൾ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥികൾക്ക് കുത്തേറ്റത് സ്കൂൾ പരിസരത്ത് വെച്ചല്ലെന്ന് പോലീസ് വ്യക്തമാക്കി.
സംഭവത്തിൽ എത്ര പേരെ കസ്റ്റഡിയിലെടുത്തെന്നോ അവരുടെ പ്രായം സംബന്ധിച്ച വിവരങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല. വിദ്യാർത്ഥികളാണോ കുത്തിയതെന്നും പ്രതികൾക്കും കുത്തേറ്റ കുട്ടികൾക്കും പരസ്പരം അറിയാമായിരുന്നോ എന്നും വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ വരുംദിവസം പുറത്തുവിടുമെന്ന് പോലീസ് അറിയിച്ചു.



