കാട്ടാക്കട: എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ പത്താംക്ലാസ് വിദ്യാർത്ഥിനിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൂങ്ങോട്ടുകോണം സ്വദേശി തീർഥ (15) ആണ് മരിച്ചത്. കുളത്തുമ്മൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിനിയായ തീർഥയെ ചൊവ്വാഴ്ച രാത്രിയോടെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്.
അന്നേദിവസത്തെ പരീക്ഷ കഴിഞ്ഞ് വൈകുന്നേരം വീട്ടിലെത്തിയതായിരുന്നു തീർഥ. സമീപത്തെ ക്ഷേത്രത്തിൽ ഉത്സവമായിരുന്നതിനാൽ വീട്ടുകാരും നാട്ടുകാരും ആ പരിസരത്തായിരുന്നു. രാത്രി ഏറെ വൈകിയിട്ടും കുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ കാട്ടാക്കട പോലീസ് കേസെടുത്ത് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ മരണത്തിലേക്ക് നയിച്ച കാരണം നിലവിൽ വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. കൂടുതൽ വിവരങ്ങൾക്കായി സ്കൂൾ അധികൃതരിൽ നിന്നും സഹപാഠികളിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Student found dead inside house after returning from 10th class exams




