കാനഡയിലെ അപ്പാർട്ട്മെന്റുകളിലും കോണ്ടോമിനിയങ്ങളിലും EV ചാർജിങ് സൗകര്യം ലഭ്യമാക്കുന്നതിന് പുതിയ സാങ്കേതിക പരിഹാരങ്ങളുമായി സ്റ്റാർട്ടപ്പുകൾ. Swtch Energy, Parkizio Technologies, Kiwi Charge എന്നീ കമ്പനികളാണ് ഇലക്ട്രിക് വാഹന ചാർജിങ് സാധ്യമാക്കുന്നതിന് വ്യത്യസ്ത സമീപനങ്ങളുമായാണ് മുന്നോട്ട് വരുന്നത്.
സ്വന്തം കോണ്ടോയിൽ ഇലക്ട്രിക് വാഹന ചാർജർ സ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ മാനേജുമെന്റിന്റെ എതിര്‍പ്പിനെ നേരിട്ട കാർട്ടർ ലി, പിന്നീട് Swtch Energy എന്ന കമ്പനി സ്ഥാപിച്ചു. നിലവിലുള്ള വൈദ്യുത അടിസ്ഥാന സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി, കെട്ടിടങ്ങളിൽ പങ്കിടാവുന്ന EV ചാർജറുകൾ ഫലപ്രദമായി സ്ഥാപിക്കാനും നിയന്ത്രിക്കാനും ഈ കമ്പനി സഹായിക്കുന്നു.
അതേസമയം, വാൻകൂവറിലെ Parkizio Technologies കുറഞ്ഞ ചെലവിൽ പ്ലഗ്സിയോ യൂണിവേഴ്സൽ ഔട്ട്ലെറ്റ് എന്ന സ്മാർട്ട് മീറ്റർ സൗകര്യമുള്ള “power vending machine” മെച്ചപ്പെടുത്തുന്നു.
ടൊറന്റോയിലെ Kiwi Charge കമ്പനി “smart Roomba” പോലെ പ്രവർത്തിക്കുന്ന, വാഹനങ്ങൾക്കിടയിൽ സ്വയമേവ സഞ്ചരിച്ച് ലെവൽ 3 ഫാസ്റ്റ് ചാർജിങ് നൽകുന്ന മൊബൈൽ റോബോട്ട് ചാർജർ വികസിപ്പിച്ചെടുക്കുകയാണ്.
“ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവരിൽ 40 ശതമാനത്തിലധികം പേരും അപ്പാർട്മെന്റുകളിലോ കോണ്ടോമിനിയങ്ങളിലോ താമസിക്കുന്നവരാണ്. എന്നാൽ ചാർജിങ് സൗകര്യങ്ങളുടെ അഭാവം ഇലക്ട്രിക് വാഹനങ്ങൾ സ്വന്തമാക്കുന്നതിൽ നിന്ന് അവരെ പിന്തിരിപ്പിക്കുന്നു,” എന്ന് കനേഡിയൻ ക്ലൈമറ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.



