സാസ്കാച്ചെവാൻ: പോപ് ഗായിക ചാപ്പൽ റോൺ തന്റെ പാട്ടിലൂടെ സാസ്കാച്ചെവാനെ പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിച്ചിരിക്കുകയാണ്. താരത്തിൻ്റെ ഹിറ്റ് ഗാനം ‘The Subway’-യിലെ “ഞാൻ സാസ്കാച്ചെവാനിലേക്ക് താമസം മാറ്റുകയാണ്” എന്ന വരിയാണ് ഇപ്പോൾ ഒരു തരംഗമായി മാറിയിരിക്കുന്നത്. ഇതിനോടകം, കാലിഫോർണിയയിലെ പാസാഡെനയിൽ ഗായികയെ സസ്കാച്ച്വാനിലേക്ക് ക്ഷണിച്ചുകൊണ്ട് ഒരു വലിയ ബിൽബോർഡ് കാമ്പയിൻ തന്നെ ആരംഭിച്ചിരിക്കുകയാണ്.
സാസ്കാച്ചെവാനെ കുറിച്ചുള്ള ഈ പരാമർശം കേട്ടപ്പോൾ അവിടെയുള്ള സംഗീത പ്രേമികൾക്കും സാധാരണക്കാർക്കും വൻ സന്തോഷമാണ് ഉണ്ടായത്. “മെയിൻസ്ട്രീം അമേരിക്കൻ സംഗീതത്തിൽ നമുക്ക് ഇത്തരം അംഗീകാരങ്ങൾ അധികം കിട്ടാറില്ല. ഇത് കേട്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി!” – ടൊറന്റോയിൽ നിന്നുള്ള എഴുത്തുകാരിയായ ആബി സിൻമാൻ പറയുന്നു. പ്രത്യേകിച്ച് അവിടുത്തെ 2SLGBTQ+ കമ്മ്യൂണിറ്റിക്ക് ഇത് വലിയ ഊർജ്ജമാണ് നൽകിയത്. സാസ്കാച്ചെവാനെ ആളുകൾ ‘കൗബോയ്സ്’ ഉള്ള സ്ഥലമായി മാത്രമാണ് കണ്ടിരുന്നത്. എന്നാൽ തങ്ങളും ഇവിടെയുണ്ട്, ഞങ്ങളും അംഗീകരിക്കപ്പെടുന്നുണ്ട് എന്ന് ഈ പാട്ടിലൂടെ ലോകത്തെ അറിയിക്കാൻ കഴിഞ്ഞതിൽ അവർ അതീവ സന്തുഷ്ടരാണ്.
ഗായികയോടുള്ള ഈ ഇഷ്ടം അവിടെയുള്ള രാഷ്ട്രീയക്കാരെയും ബാധിച്ചു. സസ്കാറ്റൂണിലെ എംഎൽഎ ആയ നഥാനിയേൽ ടീഡ്, ചപ്പൽ റോണിൻ്റെ മാനേജ്മെൻ്റിന് കത്തെഴുതി, ഈ പാട്ട് എല്ലാവരിലും സന്തോഷവും ബന്ധവും ഉണ്ടാക്കിയെന്നും, അതിനാൽ പ്രവിശ്യയിൽ ഒരു പരിപാടി അവതരിപ്പിക്കാൻ വരുമോ എന്നും ക്ഷണിച്ചു. പാട്ടിൽ താൻ പാടിയ സ്ഥലത്ത് ഒരു ഷോ നടത്താൻ തനിക്ക് ‘കടപ്പാടുണ്ട്’ എന്ന് ചപ്പൽ റോൺ പറഞ്ഞിട്ടുണ്ടെങ്കിലും, നിലവിലെ ടൂർ ലിസ്റ്റിൽ സാസ്കാച്ചെവാനിൽ ഒരു ഷോ ഇല്ല! എന്തായാലും, ഈ ബിൽബോർഡ് കാമ്പയിൻ താരത്തെ സസ്കാച്ച്വാനിലേക്ക് കൊണ്ടുവരുമോ എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ഇപ്പോൾ ആരാധകർ.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
American singer Chappelle Ron makes Saskatchewan a star: Star receives grand welcome in California



