പ്രിൻസ് എഡ്വേർഡ് ദ്വീപ്: പ്രിൻസ് എഡ്വേർഡ് ദ്വീപിൽ നടന്ന വാഹനാപകടത്തിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം. പുലർച്ചെ 12:40-ഓടെ വെല്ലിംഗ്ടൺ സെന്ററിൽ വെച്ചാണ് അപകടം നടന്നത്. അമിത വേഗതയാണ് അപകട കാരണം എന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.
പ്രിൻസ് കൗണ്ടി സ്വദേശിയായ ഇരുപത് വയസ്സുള്ള യുവാവാണ് അപകടത്തിൽ മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. റോഡിൽ നിന്ന് തെന്നിമാറിയ ബൈക്ക് ഒരു വൈദ്യുതി തൂണിലിടിച്ചാണ് അപകടം സംഭവിച്ചത്. ഉടൻ തന്നെ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിൽ മറ്റാർക്കും പരിക്കില്ല. മരിച്ചയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവം നടന്നയുടൻ തന്നെ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (ആർ.സി.എം.പി) സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അപകടത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.
മരിച്ച യുവാവിന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും പോലീസ് അനുശോചനം അറിയിച്ചു. അമിത വേഗത അപകടങ്ങൾ ക്ഷണിച്ചുവരുത്തുമെന്നും, വാഹനം ഓടിക്കുമ്പോൾ എല്ലാവരും ജാഗ്രത പാലിക്കണമെന്നും പോലീസ് ഓർമ്മിപ്പിച്ചു.
Speeding to the end: Cyclist dies tragically in Wellington
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



