ഹൈദരാബാദ്: തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയതാരം അനുഷ്ക ഷെട്ടി വിവാഹിതയാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. പ്രമുഖ ബിസിനസുകാരനുമായാണ് താരത്തിന്റെ വിവാഹമെന്നും നടിയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് വരെന്നുമാണ് സിനിമാ ലോകത്തുനിന്നുള്ള സൂചനകൾ.
കുടുംബങ്ങൾ തമ്മിൽ വിവാഹ ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഈ വർഷം തന്നെ വിവാഹമുണ്ടാകുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ വിവാഹ വാർത്തയോട് അനുഷ്കയോ നടിയുമായി അടുത്ത വൃത്തങ്ങളോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങായിരിക്കും വിവാഹമെന്നാണ് അറിയുന്നത്.
‘ബാഹുബലി’ എന്ന ചിത്രത്തിന് ശേഷം അനുഷ്കയും നടൻ പ്രഭാസും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. എന്നാൽ തങ്ങൾ അടുത്ത സുഹൃത്തുക്കൾ മാത്രമാണെന്ന് ഇരുവരും പലതവണ വ്യക്തമാക്കിയിട്ടുണ്ട്. 2025-ൽ പുറത്തിറങ്ങിയ ‘ഘടി’ എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. നിലവിൽ മലയാളം ഉൾപ്പെടെയുള്ള പുതിയ സിനിമകളുടെ തിരക്കുകളിലാണ് താരം.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
South Indian actress Anushka Shetty is getting married; reports suggest that the groom is a prominent businessman



